'ബെസ്റ്റ് വിഷസ് സുരേഷ് ഗോപി'; കാവലിന് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

ആക്ഷന്‍ കിംഗ് സുരേഷ് ഗോപിയുടെ മടങ്ങി വരവാണ് നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ‘കാവല്‍’. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ കൂടെയാണ് ‘കാവല്‍’. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

വ്യാഴാഴ്ച്ചയാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. സിനിമക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് താരം ആശംസകളറിയിച്ചിരിക്കുന്നത്.

‘ബെസ്റ്റ് വിഷസ് ടു സുരേഷ് ഗോപി, രണ്‍ജി പണിക്കര്‍, നിതിന്‍ രണ്‍ജി പണിക്കര്‍ ആന്റ് എന്റയര്‍ ടീം ഓഫ് കാവല്‍,’ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന് താഴെ മരക്കാര്‍ സിനിമയ്ക്ക് ആശംസകളറിയിച്ചുകൊണ്ട് സുരേഷ് ഗോപിയും കമന്റിട്ടിട്ടുണ്ട്.

അതേസമയം, മരക്കാര്‍ ഡിസംബര്‍ രണ്ടിനാണ് തിയേറ്ററുകളിലെത്തുന്നത്.
എന്നാല്‍ ‘കാവല്‍’ സിനിമയ്ക്ക് ഒ.ടി.ടിയില്‍ നിന്ന് നിരവധി ഓഫറുകള്‍ വന്നിരുന്നെന്നും, എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ മാത്രമേ പ്രദര്‍ശിപ്പിക്കുകയുള്ളെന്ന് തീരുമാനിക്കുകയായിരുന്നെന്നും ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണന്‍ രാജന്‍ പി. ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായര്‍, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍വ്വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ