'കാന്താരയിലെ ഭൂതക്കോലം ഹിന്ദു സംസ്‌കാരമല്ല, ആദിവാസികളുടെ ആചാരം'; നടന്‍ ചേതന്‍ കുമാറിനെതിരെ പൊലീസ് കേസ്

ഹിന്ദുവിരുദ്ധ പരാമര്‍ നടത്തിയെന്ന പരാതിയെ തുടര്‍ന്ന് നടന്‍ ചേതന്‍ കുമാറിനെതിരെ പൊലീസ് കേസെടുത്തു. റിഷഭ് ഷെട്ടിയുടെ ‘കാന്താര’ ചിത്രത്തില്‍ കാണിക്കുന്ന ‘ഭൂതക്കോലം’ ഹിന്ദുസംസ്‌കാരത്തിന്റെ ഭാഗമല്ല, ഹിന്ദുക്കള്‍ ഇന്ത്യയില്‍ വരുന്നതിന് മുമ്പേ ആദിവാസികള്‍ക്ക് ഇടയിലുണ്ടായിരുന്ന ആചാരമായിരുന്നു എന്നാണ് ചേതന്‍ കുമാര്‍ പറഞ്ഞത്.

ബജ്‌റംഗ്ദള്‍ നേതാവിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുളള ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പ് ചുമത്തിയാണ് ബെംഗളുരു പൊലീസ് കേസെടുത്തിരിക്കുന്നത്. സെപ്റ്റംബര്‍ 30ന് ആയിരുന്നു കാന്താര തിയേറ്ററുകളില്‍ എത്തിയത്.

തീരദേശ കര്‍ണാടകത്തിലെ ഒരു ഗ്രാമവും ദൈവനര്‍ത്തക വിശ്വാസവുമാണ് ചിത്രത്തിന്റെ പ്രമേയം. 16 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ദിവസങ്ങള്‍ക്കകം 200 കോടി നേടിയിരുന്നു. സിനിമയെ പ്രശംസിച്ച് ബോളിവുഡ് താരങ്ങള്‍ അടക്കമുള്ള അന്യഭാഷാ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

മലയാളത്തിലും ചിത്രം മൊഴിമാറ്റി എത്തിയിരുന്നു. പൃഥ്വിരാജിന്റെ നിര്‍മാണ കമ്പനിയാണ് കേരളത്തില്‍ എത്തിച്ചത്. ഹൊംബാലെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് സിനിമ നിര്‍മ്മിച്ചത്. റിഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ