ആദ്യദിനം കോടികൾ നേടിയ ബസൂക്കയ്ക്ക് പിന്നീട് എന്ത് സംഭവിച്ചു? പടം ഇതുവരെ നേടിയത്..

വിഷു റിലീസായി എത്തിയ ഈ വർഷത്തെ മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രമായിരുന്നു ബസൂക്ക. മലയാളത്തിലെ ആദ്യത്തെ ​ഗെയിം ത്രില്ലറായാണ് ഡിനോ ഡെന്നീസ് ചിത്രം തിയേറ്ററിൽ എത്തിയത്. മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരുന്ന സിനിമ കൂടിയായിരുന്നു ഇത്.

റിലീസ് ദിനം മുതൽ ഗംഭീര പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്. എന്നാൽ ബോക്സ് ഓഫീസിൽ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കുന്നില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ആദ്യത്തെ ദിവസം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 3. 25 കോടി രൂപ നേടിയതായാണ് ട്രാക്കർമാരായ സാക്നിൽക് റിപ്പോർട്ട് ചെയ്തത്. രണ്ടാം ദിനം 2.1 കോടി, മൂന്നാം ദിനം 2 കോടി, പിന്നീട് 1.7 കോടി, 1.43 എന്നിങ്ങനെയാണ് ചിത്രത്തിന്റെ കളക്ഷൻ.

എന്നാൽ ആറാം ദിനം മുതൽ കളക്ഷനിൽ നേരിയ ഇടിവ് കാണപ്പെട്ട് തുടങ്ങി എന്നാണ് ട്രാക്കിം​ഗ് സൈറ്റായ സാക്നിൽകിന്റെ റിപ്പോർട്ട്. 77 ലക്ഷം, 45 ലക്ഷം, 44 ലക്ഷം എന്നിങ്ങനെയാണ് ആറ് മുതൽ എട്ടാം ദിവസം വരെ ചിത്രം നേടിയത്.

മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാര്‍ത്ഥ് ഭരതന്‍, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, ദിവ്യ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ