'ബേസില്‍ ജോസഫ് കമന്റ് ചെയ്താല്‍ ഞാന്‍ നാട്ടിലേക്ക് വരാം..'; റീല്‍ ട്രെന്‍ഡിന് കലക്കന്‍ മറുപടിയുമായി സംവിധായകന്‍

ഇഷ്ട താരത്തിന്റെ കമന്റ് അഭ്യര്‍ഥിച്ചു കൊണ്ടുള്ള ഇന്‍സ്റ്റഗ്രാമിലെ പുതിയ ട്രെന്‍ഡിന് കലക്കന്‍ മറുപടിയുമായി ബേസില്‍ ജോസഫ്. ‘പഠിക്കണമെങ്കില്‍ കമന്റ് ചെയ്യണം’ എന്ന റീല്‍ ട്രെന്‍ഡ് ആരംഭിച്ചതിന് പിന്നാലെയാണ് സംവിധായകന്‍ ബേസില്‍ ജോസഫ് കമന്റ് ചെയ്താലേ നാട്ടിലേക്ക് വരൂ എന്ന റീല്‍ എത്തിയിരിക്കുന്നത്.

”ബേസില്‍ ജോസഫ് ഈ വീഡിയോയില്‍ കമന്റിട്ടാല്‍ ഞാന്‍ ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യും. കാനഡയില്‍ വന്നിട്ട് ആറ് വര്‍ഷമായി. ഒരു തിരിച്ചു വിളിക്കായി ഞാന്‍ കാത്തിരിക്കുന്നു” എന്നാണ് മോട്ടി ലാല്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും കോട്ടയം സ്വദേശിയായ യുവാവ് വീഡിയോ പങ്കുവച്ചത്.


ഇത് ശ്രദ്ധയില്‍ പെട്ടതോടെ കമന്റുമായി ബേസില്‍ എത്തി. ‘മകനേ മടങ്ങി വരൂ’ എന്നാണ് വീഡിയോയ്ക്ക് കമന്റായി ബേസില്‍ ജോസഫ് കുറിച്ചത്. നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് താഴെ എത്തുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിക്കഴിഞ്ഞു.

ടൊവിനോ തോമസ്, ആലിയ ഭട്ട്, വിജയ് ദേവരകൊണ്ട, കിയാര അദ്വാനി തുടങ്ങിയ താരങ്ങള്‍ ഇത്തരത്തിലുള്ള റീലിന് മറുപടി നല്‍കിയിരുന്നു. വിജയ് ദേവരകൊണ്ട കമന്റ് ചെയ്താല്‍ പരീക്ഷയ്ക്ക് പഠനം ആരംഭിക്കും എന്ന ക്യാപ്ഷനോടെ എതതിയ റീലിന് 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയാല്‍ നേരില്‍ കാണാം എന്ന് താരം കമന്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെ കൂടുതല്‍ സെലിബ്രിറ്റികള്‍ ഇത്തരത്തിലുള്ള റീലിന് കമന്റ് ചെയ്ത് രംഗത്തെത്തി. ടൊവിനോ തോമസ് കമന്റ് ചെയ്യാതെ പഠിക്കില്ല എന്ന റീല്‍ പങ്കുവച്ച വിദ്യാര്‍ത്ഥിക്ക് പോയിരുന്ന് പഠിക്ക് മോനെ എന്ന് ടൊവിനോ മറുപടി നല്‍കിയിരുന്നു.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത