തൊപ്പി ഊരാന്‍ പറ്റില്ല, തലയില്‍ ഒരു താജ്മഹല്‍ പണിത് വെച്ചേക്കുവാ..; ചിരിപ്പിച്ച് ബേസിലിന്റെ 'മരണമാസ്' വീഡിയോ

ടൊവിനോ തോമസിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ‘മരണമാസ്’ ചിത്രത്തിന്റെ ലുക്ക് രഹസ്യമായി സൂക്ഷിച്ചു കൊണ്ടുനടക്കുകയാണ് ബേസില്‍ ജോസഫ്. സിനിമയുടെ ഫസ്റ്റ് ലുക്ക് ഉടന്‍ പുറത്തിറങ്ങുമെന്ന് വ്യക്തമാക്കി ടൊവിനോ പങ്കുവച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്. മറ്റ് സിനിമകളുടെ പ്രമോഷനുകളിലും ഇന്റര്‍വ്യൂകളിലും സജീവമായി പങ്കെടുക്കാറുള്ള ബേസില്‍ എപ്പോഴും തൊപ്പി വച്ചാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെടാറ്.

തൊപ്പി മാറ്റാന്‍ ആവശ്യപ്പെട്ടാലും ബേസില്‍ സമ്മതിക്കാറില്ല. ബേസിലിന്റെ തമാശ കലര്‍ന്ന മറുപടികളാണ് വീഡിയോയായി ടൊവിനോ പങ്കുവച്ചിരിക്കുന്നത്. ‘തൊപ്പി ഊരാന്‍ പറ്റില്ല, തലയില്‍ ഒരു താജ്മഹല്‍ പണിത് വെച്ചേക്കുവാ’, ‘തല ചീഞ്ഞളിഞ്ഞ് ഇരിക്കയാണ് സാര്‍’ എന്നിങ്ങനെയാണ് ബേസിലിന്റെ മറുപടികള്‍.

മമ്മൂട്ടി ആവശ്യപ്പെടുമ്പോള്‍ ഒരു നിമിഷത്തേക്ക് തൊപ്പി മാറ്റുന്നതും വീഡിയോയില്‍ കാണാം. മരണമാസിന്റെ ഫസ്റ്റ്‌ലുക്ക് ഉടന്‍ പുറത്തുവിടും എന്ന് കാണിച്ചു കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. അതേസമയം, ബേസില്‍ ചിത്രം മിന്നല്‍ മുരളിയുടെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്ന ശിവപ്രസാദ് ആണ് മരണമാസിന്റെ സംവിധായകന്‍.

സിജു സണ്ണിയുടേതാണ് ചിത്രത്തിന്റെ കഥ. സിജുവും സംവിധായകന്‍ ശിവപ്രസാദുമാണ് മരണമാസിന്റെ തിരക്കഥയും സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സിന്റെയും വേള്‍ഡ് വൈഡ് ഫിലിംസിന്റെയും ബാനറില്‍ ടൊവീനോ തോമസും ടിങ്സ്റ്റണ്‍ തോമസും, തന്‍സീര്‍ സലാമും ചേര്‍ന്നാണ് മരണമാസ് നിര്‍മ്മിക്കുന്നത്.

രാജേഷ് മാധവന്‍, സിജു സണ്ണി, സുരേഷ് കൃഷ്ണയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഇംതിയാസ് കദീറാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. ഗോകുല്‍നാഥ് ജി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. നീരജ് രവിയാണ് സിനിമയ്ക്ക് ക്യാമറ കൈകാര്യം ചെയ്യുക. ചമ്മന്‍ ചാക്കോയാണ് എഡിറ്റര്‍. മുരിയുടെ വരികള്‍ക്ക് ജയ് ഉണ്ണിത്താന്‍ സംഗീതം നല്‍കും.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും