ബറോസിന്റെ പുതിയ അപ്‌ഡേറ്റ്; 'അവതാര്‍ 2' തിയേറ്ററില്‍ എത്തുമ്പോള്‍ സര്‍പ്രൈസ് എന്ന് മോഹന്‍ലാല്‍

‘ബറോസ്’ ചിത്രത്തിന്റെ തിരക്കഥയെ കുറിച്ചുള്ള സംവിധായകന്‍ ജിജോ പുന്നൂസിന്റെ വാക്കുകള്‍ ശ്രദ്ധ നേടുന്നതിനിടെ പുതിയ അപ്‌ഡേറ്റുമായി മോഹന്‍ലാല്‍. ‘അവതാര്‍ 2’ റിലീസിനൊപ്പം ‘ബറോസ്’ സിനിമയുടെ ട്രെയ്‌ലര്‍ കാണാനാവുമെന്ന് മോഹന്‍ലാല്‍ പറയുന്നത്.

ബറോസിന്റെ ഷൂട്ടിംഗും എഡിറ്റിംഗും കഴിഞ്ഞു. ഇനി സ്‌പെഷല്‍ എഫക്റ്റ്‌സ് ചെയ്യാനുണ്ട്. ഒരു തായ്‌ലന്‍ഡ് കമ്പനിയാണ് അത് ചെയ്യുന്നത്. ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യാനുള്ള പ്ലാനിലാണ് ഞങ്ങള്‍. അവതാര്‍ 2വിനൊപ്പം ബറോസിന്റെ ട്രെയ്‌ലര്‍ കാണിക്കാന്‍ സാധിക്കട്ടെ.

ഇന്ത്യന്‍ ഭാഷകളിലെല്ലാം ചിത്രം എത്താം. ഏത് ഭാഷകളില്‍ വേണമെങ്കിലും സബ് ടൈറ്റില്‍ ചെയ്യാം എന്നാണ് റേഡിയോ സുനോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്നത്. ഡിസംബര്‍ 16ന് ആണ് അവതാര്‍ 2വിന്റെ റിലീസ്. അതേസമയം, ചിത്രത്തിന്റെ തിരക്കഥ തിരുത്തിയതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ജിജോ പുന്നൂസ്.

തിരക്കഥാ രൂപീകരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ സിനിമയില്‍ ഒരു പെണ്‍കുട്ടിയായിരുന്നു പ്രധാന കഥാപാത്രമെന്നും മോഹന്‍ലാലിന്റെ ബറോസിന് രണ്ടാം സ്ഥാനം മാത്രമായിരുന്നു എന്നും ജിജോ പറയുന്നു. എന്നാല്‍ 22-ലധികം തവണയാണ് താന്‍ ആ സിനിമയുടെ തിരക്കഥ തിരുത്തിയതെന്ന് മോഹന്‍ലാല്‍ മെയ് മാസം എഴുതിയ ബ്ലോഗില്‍ പറയുന്നുണ്ട്.

ഒറിജിനല്‍ തിരക്കഥയും പ്രൊഡക്ഷന്‍ ഡിസൈനും ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍, ഡി ഗാമയുടെ നിധി കാത്തുസൂക്ഷിക്കുന്ന ‘കാപ്പിരി ഭൂതം’ എന്ന ആശയം പുനരാരംഭിക്കും. 2022 ഡിസംബറില്‍, ഒറിജിനല്‍ പ്രൊഡക്ഷന്‍ ഡിസൈനില്‍ നിന്നുള്ള പ്രധാന ഭാഗങ്ങള്‍ വെബ്‌പേജില്‍ പ്രസിദ്ധീകരിക്കും എന്നും ജിജോ പുന്നൂസ് പറയുന്നുണ്ട്.

Latest Stories

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും