ലിയോ ദാസിന്റെ രൂപം ഇങ്ങനെയോ; 'ബാഡ് ആസ്, ബ്ലഡി സ്വീറ്റ്'; ലിയോ സെക്കന്റ് സിംഗിൾ ഏറ്റെടുത്ത് ആരാധകർ; ഇതുവരെ കണ്ടത് 9 മില്ല്യൺ ആളുകൾ

ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘ലിയോ’യിലെ സെക്കന്റ് സിംഗിൾ ഇന്നലെ വൈകീട്ട് പുറത്തിറങ്ങി. നിമിഷങ്ങൾക്കകം തന്നെ പാട്ട് വൈറലായിക്കഴിഞ്ഞു.

16 മണിക്കൂറിനുള്ളിൽ 8 മില്ല്യണിലധികം ആളുകളാണ് ‘ബാഡ്ആസ്’ ലിറിക്കൽ വീഡിയോ കണ്ടിരിക്കുന്നത്. സംഗീതം നൽകിയതും ആലപിച്ചിരിക്കുന്നതും അനിരുദ്ധ് രവിചന്ദർ തന്നെയാണ്.വിജയിയുടെ ലിയോ ദാസ് എന്ന കഥാപാത്രത്തിന്റെ രൂപം എങ്ങനെയായിരിക്കും എന്ന് പ്രേക്ഷകന് നൽകുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ ലിറിക്കൽ വീഡിയോ.

പതിനാല് വർഷങ്ങൾക്ക് ശേഷം വിജയിയും തൃഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ലിയോ’. സഞ്ജയ് ദത്ത്, അർജുൻ, ഗൌതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ, മിഷ്കിൻ, മാത്യു തോമസ്, പ്രിയ ആനന്ദ് തുടങ്ങീ വമ്പൻ താരനിരയാണ് ലിയോയിൽ ഉള്ളത്.

വിക്രം എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ലിയോ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് റദ്ദ് ചെയ്തത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്തായാളം ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ഒക്ടോബർ 19 നാണ് ചിത്രത്തിന്റെ റിലീസ്.

Latest Stories

''ഈ പരമ്പരയിലല്ലെങ്കിൽ, അടുത്ത പരമ്പരയിൽ തിരിച്ചുവരണം''; ഇന്ത്യൻ ടെസ്റ്റ് ടീമിൽ കോഹ്‌ലിക്ക് വീണ്ടും അവസരം!

'മൂന്ന് ദിവസം തടവും 2000 രൂപ പിഴയും'; പണ്ട് മാപ്പ് നല്‍കിയെങ്കിലും ഇക്കുറി പണി കിട്ടി; സോഷ്യല്‍ മീഡിയയിലൂടെ കോടതിയെ അധിക്ഷേപിച്ച യുവാവിനെതിരെ ഹൈക്കോടതി നടപടി

കാലിക്കറ്റ് സർവകലാശാല സിലബസിൽ വേടന്റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ ഉൾപ്പെടുത്തേണ്ടതില്ല; റിപ്പോർട്ട് സമർപ്പിച്ച് വിദഗ്‌ധസമിതി

490 കി.മീ റേഞ്ച്, രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് എംപിവിയുമായി കിയ !

സംസ്ഥാനത്ത് വീണ്ടും നിപ; പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും രോഗം സ്ഥിരീകരിച്ചു

IND vs ENG: “അഞ്ചാം ദിവസം കോഹ്‌ലിയുടെ സാന്നിധ്യം ഞാൻ മിസ് ചെയ്തു”: ലോർഡ്‌സിലെ ഇന്ത്യയുടെ തോൽവിയിൽ ഓസ്‌ട്രേലിയൻ വനിതാ ടീം ക്യാപ്റ്റൻ

'മനുഷ്യരുടെ ചലനങ്ങളും അവയവങ്ങളും ക്യാമറയിൽ പകർത്തി കഴുകന്മാർക്ക് ഇട്ട് കൊടുക്കുന്ന മാധ്യമ സിങ്കങ്ങൾ', യൂട്യൂബര്‍മാര്‍ക്ക് പണി കൊടുത്ത് സാബുമോൻ

128 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്സിൽ ചരിത്രപരമായ തിരിച്ചുവരവ് നടത്താൻ ക്രിക്കറ്റ്; മത്സരങ്ങളുടെ തിയതികളും, വേദിയും പ്രഖ്യാപിച്ചു

ഇന്ത്യക്ക് നാറ്റോയുടെ തിട്ടൂരം, റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ വിലക്കും; പുടിനെ വിളിച്ച് റഷ്യ- യുക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇറങ്ങാന്‍ നിര്‍ബന്ധിക്കണമെന്നും നിര്‍ദേശം

ജമ്മു കശ്മീരിൻ്റെ സമ്പൂർണ്ണ സംസ്ഥാനപദവി പുനസ്ഥാപിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി