നെറ്റ്ഫ്‌ളിക്‌സിനും നയന്‍താരയ്ക്കും തിരിച്ചടി; ധനുഷിന്റെ ഹര്‍ജി തള്ളില്ല, ആവശ്യം അംഗീകരിക്കാതെ മദ്രാസ് ഹൈക്കോടതി

‘നയന്‍താര: ബിയോണ്ട് ദി ഫെയ്‌റി ടെയ്ല്‍’ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട കേസില്‍ നെറ്റ്ഫ്‌ളിക്‌സിന് തിരിച്ചടി. ധനുഷ് നല്‍കിയ പകര്‍പ്പവകാശലംഘന ഹര്‍ജി തള്ളണമെന്ന നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ ആവശ്യമാണ് മദ്രാസ് ഹൈക്കോടതി തള്ളിയിരിക്കുന്നത്. ധനുഷിന്റെ ഹര്‍ജി ഫെബ്രുവരി അഞ്ചിന് പരിഗണിക്കുമെന്നും ജസ്റ്റിസ് അബ്ദുള്‍ ഖുദ്ദോസ് വ്യക്തമാക്കി.

അനുമതിയില്ലാതെ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതിനെതിരായ ഹര്‍ജിയാണ് ബുധനാഴ്ച പരിഗണിക്കുക. നയന്‍താര, വിഘ്‌നേഷ് ശിവന്‍, ഇവരുടെ ഉടമസ്ഥതയിലുള്ള റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, നെറ്റ്ഫ്ളിക്സിന്റെ ഇന്ത്യന്‍ ഘടകമായ ലോസ് ഗറ്റോസ് എന്നിവര്‍ക്കെതിരെയാണ് ധനുഷ് സിവില്‍ കേസ് ഫയല്‍ ചെയ്തത്.

ഹര്‍ജി മദ്രാസ് ഹൈക്കോടതി തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും ധനുഷ് നല്‍കിയിരുന്നു. ഇതും കോടതി അനുവദിച്ചു. നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ ഓഫീസ് മുംബൈയിലാണ്. എന്നാല്‍ രണ്ട് ഹര്‍ജികളും തള്ളണമെന്നായിരുന്നു നെറ്റ്ഫ്ളിക്സിന്റെ ആവശ്യം.

അതേസമയം, നയന്‍താരയുടെ 40-ാം പിറന്നാള്‍ ദിനത്തിലായിരുന്നു ഡോക്യുമെന്ററി പുറത്തുവിട്ടത്. ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ സിനിമയിലെ മൂന്ന് സെക്കന്‍ഡ് ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന്റെ പേരില്‍ ധനുഷ് 10 കോടിയുടെ വക്കീല്‍ നോട്ടീസ് അയച്ചതോടെ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ധനുഷിനെതിരെ പ്രതികരിച്ച് നയന്‍താര രംഗത്തെത്തിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ