'ആറാട്ടിന് നല്ലൊരു തുക അഡ്വാന്‍സ് നല്‍കണം'; തിയേറ്റര്‍ ഉടമകളോട് അഭ്യര്‍ത്ഥിച്ച് ബി. ഉണ്ണികൃഷ്ണന്‍

മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ ഫെബ്രുവരി 18ന് തിയേറ്ററുകളില്‍ എത്തുകയാണ്. ആറാട്ടിന് തിയേറ്ററുകളില്‍ നിന്നും നല്ലൊരു തുക തന്നെ അഡ്വാന്‍സായി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍.

വളരെ വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ആറാട്ട് കോവിഡ് പ്രതിസന്ധി മൂലം ഏതാണ്ട് ഒന്നര വര്‍ഷമായിട്ടു റിലീസ് ചെയ്യാതെ തിയേറ്ററുകളില്‍ എത്തിക്കാന്‍ പ്രതിബദ്ധതയോടെ കാത്തിരുന്ന ഒരാളാണ് താന്‍. ഒരിക്കല്‍ പോലും ഒ.ടി.ടി എന്ന സാധ്യത പരിഗണിച്ചിട്ടില്ല.

വളരെയേറെ കഷ്ടപ്പാടുകള്‍ സഹിച്ച്, ഈ വലിയ ചിത്രം നിര്‍മ്മിച്ചു സംവിധാനം ചെയ്ത് തിയേറ്ററില്‍ എത്തിക്കുന്ന തന്നോടൊപ്പം താങ്ങും തണലുമായി ഫിയോക് നിലകൊള്ളണമെന്നും നല്ലൊരു തുക തിയേറ്ററുകളില്‍ നിന്നും അഡ്വാന്‍സ് ആയി തന്ന് സഹായിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

കൂടാതെ ഈ ചിത്രം ദിവസവും 4 ഷോകള്‍ വച്ച് 2 അംഗങ്ങള്‍ക്കും കൊടുക്കണമെന്നും അഭ്യര്‍ഥിക്കുന്നുവെന്നും ബി. ഉണ്ണികൃഷ്ണന്‍ ഫിയോക്കിനോട് ആവശ്യപ്പെട്ടു. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

ഉദയ കൃഷ്ണ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ശ്രദ്ധ ശ്രീനാഥ്, നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

ഇന്‍സോംനിയ പരിപാടി മുന്‍നിര്‍ത്തി 35 ലക്ഷം തട്ടി; മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചി സ്വദേശിയുടെ പരാതിയില്‍ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയിയും

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'