'അയ്യപ്പനും കോശിയും' തമിഴ് റീമേക്കില്‍ നായകന്‍മാരായി ശശികുമാറും ശരത് കുമാറും?

പൃഥ്വിരാജും ബിജു മേനോനും തകര്‍ത്തഭിനയിച്ച “അയ്യപ്പനും കോശിയും” തമിഴിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുമ്പോള്‍ നായകന്‍മാരായി ശശി കുമാറും ശരത്കുമാറും. ശശികുമാര്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായും ശരത് കുമാര്‍ ബിജു മേനോന്റെ കഥാപാത്രമായും വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍.

“ആടുകളം”, “ജിഗര്‍തണ്ട”, “പൊള്ളാതവന്‍” എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായ കതിര്‍സേനന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. നടന്‍ ധനുഷ് പൃഥ്വിരാജ് അവതരിപ്പിച്ച കോശി എന്ന കഥാപാത്രമായി എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അയ്യപ്പന്‍ നായര്‍ എന്ന പൊലീസ് ഓഫീസറും റിട്ടയേര്‍ഡ് ഹവില്‍ദാര്‍ ആയ കോശി കുര്യനും തമ്മിലുള്ള ഈഗോ ക്ലാഷിലൂടെ വികസിക്കുന്ന ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു.

ഫെബ്രുവരി ഏഴിന് റിലീസിനെത്തിയ ചിത്രം കൊറോണ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ അടക്കേണ്ടി വന്നപ്പോഴാണ് തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചത്. 50 കോടിയിലേറെ കളക്ഷന്‍ ചിത്രം നേടിയിരുന്നു. “അനാര്‍ക്കലി”ക്ക് ശേഷം പൃഥ്വിയും ബിജു മേനോനും സച്ചിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. ബിജുമോനോന്റെ കരിയറിലെയും ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് അയ്യപ്പന്‍ നായര്‍.

Latest Stories

റോഡുകള്‍ സ്മാര്‍ട്ടാക്കാന്‍ പുതിയ തീയതി; ഉന്നതതല യോഗത്തില്‍ തീരുമാനം

'എനിക്ക് പിന്‍ഗാമികളില്ല, രാജ്യത്തെ ജനങ്ങളാണ് എന്റെ പിന്‍ഗാമികൾ': ഇന്ത്യ സഖ്യത്തിനെതിരെ പ്രധാനമന്ത്രി

ഒരു കാലത്ത് ഓസ്‌ട്രേലിയെ പോലും വിറപ്പിച്ചവൻ , ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ റെഡി എന്ന് ഇതിഹാസം; ഇനി തീരുമാനിക്കേണ്ടത് ബിസിസിഐ

നവകേരള ബസ് പതിനഞ്ച് ദിവസത്തിനുള്ളില്‍ കട്ടപ്പുറത്ത്; ബുക്കിങ്ങ് നിര്‍ത്തി; ബെംഗളൂരു സര്‍വീസ് നിരത്തില്‍ നിന്നും പിന്‍വലിച്ചു; കെഎസ്ആര്‍ടിസിക്ക് പുതിയ തലവേദന

മമത ബാനർജിക്കെതിരായ അധിക്ഷേപ പരാമർശം: ബിജെപി സ്ഥാനാർത്ഥിക്ക് പ്രചാരണ വിലക്ക്

ഞാൻ കാരണമാണ് ആർസിബിക്ക് അന്ന് ആ പണി കിട്ടിയത്, തുറന്ന് പറച്ചിലുമായി ഷെയ്ൻ വാട്‌സൺ

ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ; ആവേശം അങ്കണവാടിയില്‍; ഡിഎംകെ നേതാവിന്റെ മകനെതിരെ കേസെടുത്ത് പൊലീസ്

രാജീവ് ഗാന്ധി: ആധുനിക ഇന്ത്യയുടെ ദാർശനികൻ; പ്രണയം, രാഷ്ട്രീയം, ഭരണം, വിവാദം, മരണം

പിവിആറില്‍ ടിക്കറ്റ് വില്‍പ്പന നിരക്കിനെ മറികടന്ന് ഭക്ഷണം വില്‍പ്പന; റിപ്പോര്‍ട്ട് പുറത്ത്

ആറാട്ടണ്ണൻ ഇടയ്ക്ക് എന്നെ വിളിക്കും, ഞാൻ വളരെ സുന്ദരിയാണെന്നൊക്കെ പറയും, ഇതുവരെ ബ്ലോക്ക് ചെയ്തിട്ടില്ല: അനാർക്കലി