അയ്യപ്പനും കോശിയും ഹിന്ദി റീമേക്കില്‍ നിന്ന് പിന്മാറി അഭിഷേക് ബച്ചന്‍

മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം അയ്യപ്പനും കോശിയും ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നു എന്നുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തുമെന്നും ആയിരുന്നു പുറത്ത് വന്നിരുന്ന വിവരം.

എന്നാല്‍ ഇപ്പോഴിതാ ചിത്രത്തില്‍ നിന്നും അഭിഷേക് ബച്ചന്‍ പിന്മാറിയതായുള്ള റിപ്പോര്‍ട്ടുകള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അഭിഷേക് ബച്ചന്‍ ഇനി ഈ ചിത്രത്തിന്റെ ഭാഗമല്ലെന്ന് നിര്‍മ്മാതാക്കളുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ചില കാര്യങ്ങള്‍ ഒത്ത് വരാത്തതിനാല്‍ ആണ് അദ്ദേഹം പിന്മാറിയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇപ്പോള്‍ ജോണ്‍ എബ്രഹാമും ജഗനും അയ്യപ്പനും കോശിയും റീമേക്കിന്റെ ടീം മറ്റൊരു നടനെ തേടുകയാണ്.

നവംബര്‍ മാസം മുതല്‍ ചിത്രീകരണം ആരംഭിക്കാന്‍ ടീം പദ്ധതിയിടുന്നതായി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇനി അയ്യപ്പനും കോശിയും എന്ന മലയാള സിനിമയുടെ ഹിന്ദി റീമേക്കില്‍ ആരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് കാത്തിരുന്ന് കാണണം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ