റെക്കോഡുകൾ കാറ്റില്‍ പറത്തി അവതാര്‍; ഇന്ത്യയില്‍ ഇതുവരെ വിറ്റുപോയത് നാല് ലക്ഷത്തിന് മുകളില്‍ ടിക്കറ്റുകള്‍

ജെയിംസ് കാമറൂണ്‍ ചിത്രം ‘അവതാര്‍: ദി വേ ഓഫ് വാട്ടറിന് റെക്കോര്‍ഡ് നേട്ടം. റിലീസിന് ഒരാഴ്ച മാത്രം ബാക്കി നല്‍ക്കെ സിനിമയുടെ ടിക്കറ്റുകള്‍ വിറ്റ് പോകുന്നത് റെക്കോര്‍ഡ് വേഗതയിലാണ്.

‘അവഞ്ചേഴ്സ്: എന്‍ഡ് ഗെയിം’, ‘കെജിഎഫ് 2’, ‘ബാഹുബലി 2’ എന്നീ സിനിമകളെ വെല്ലുവിളിച്ചുകൊണ്ടാണ് എക്കാലത്തെയും വലിയ മുന്നേറ്റങ്ങളില്‍ ഒന്നായി അവതാര്‍ മാറുന്നത്. പിവിആര്‍, ഐനോക്‌സ്, സിനിപോളിസ് എന്നിവിടങ്ങളില്‍ നിന്ന് ഏകദേശം 1.20 ലക്ഷം അഡ്വാന്‍സ് ബൂക്കിങ്ങാണ് ഉണ്ടായിരിക്കുന്നത്.

സോഷ്യല്‍മീഡിയയില്‍ ഈ സിനിമയെ പ്രശംസിച്ച് നിരവധി പ്രതികരണങ്ങളാണ് എത്തുന്നത്. ലോകം കണ്ട ഏറ്റവും മികച്ച വിഎഫ്എക്സ് ചിത്രത്തിനാണ് സാക്ഷ്യം വഹിച്ചത് എന്നും വികാര നിര്‍ഭരമാണ് എന്നും പ്രതികരണങ്ങള്‍ എത്തുന്നു.

ഡിസംബര്‍ 16-നാണ് ചിത്രം തിയേറ്ററുകളിലെത്തുത്. ഇന്ത്യയില്‍ ആറ് ഭാഷകളിലാണ് ‘അവതാര്‍ ദി വേ ഓഫ് വാ’ര്‍’ റിലീസ് ചെയ്യുക. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.

1832 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്. അവതാറിന്റെ ആദ്യഭാഗം റിലീസ് ചെയ്തത് 2009ലാണ്. സാമ്പത്തികമായി ഏറ്റവും വരുമാനം നേടിയ ചിത്രമെന്ന പേര് അവതാര്‍ സ്വന്തമാക്കിയിരുന്നു. 2012ലാണ് അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ