പൊതുപ്രവര്‍ത്തനത്തിലെ മാര്‍ഗദര്‍ശി; മമ്മൂട്ടിയെ കാണാനെത്തി ഓസ്ട്രേലിയന്‍ മന്ത്രി

മമ്മൂട്ടിയെ കാണാനെത്തി ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വംശജനായ ആദ്യ മന്ത്രി. ഓസ്ട്രേലിയിലെ മലയാളി മന്ത്രിയായ ജിന്‍സണ്‍ ആന്റോ ചാള്‍സ് ആണ് ജീവകാരുണ്യപ്രവര്‍ത്തനത്തിലെ തന്റെ ആദ്യ മാര്‍ഗദര്‍ശി കൂടിയായ മമ്മൂട്ടിയെ കാണാനെത്തിയത്. ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ചുള്ള സര്‍ക്കാരിന്റെ ഔദ്യോഗികകത്തും ജിന്‍സണ്‍ മമ്മൂട്ടിക്ക് കൈമാറി.

കൊച്ചിയില്‍ വച്ച്, മഹേഷ് നാരായണന്‍ ഒരുക്കുന്ന മള്‍ട്ടിസ്റ്റാറര്‍ ചിത്രത്തിന്റെ സെറ്റിലാണ് മമ്മൂട്ടിയുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയത്. മന്ത്രിയായ ശേഷം ആദ്യമായി നാട്ടിലെത്തിയ ജിന്‍സണ്‍ മൂന്നാഴ്ചയായി ഡല്‍ഹിയിലും തിരുവനന്തപുരത്തും ഔദ്യോഗിക കൂടിക്കാഴ്ചകളിലും നാട്ടിലെ സ്വീകരണച്ചടങ്ങുകളുടെ തിരക്കിലുമായിരുന്നു.

മടക്കയാത്രയുടെ തിരക്കിനിടെയാണ് കൊച്ചിയില്‍ മമ്മൂട്ടിയെ കാണാനെത്തിയത്. സിനിമയടക്കം ആറ് സുപ്രധാന വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയുടെ ക്ഷണം മമ്മൂട്ടി ഹൃദയപൂര്‍വം സ്വീകരിച്ചു. വര്‍ഷങ്ങളോളം മമ്മൂട്ടിയുടെ കാരുണ്യദൗത്യങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന ജിന്‍സണ്‍, ഓസ്‌ട്രേലിയയിലും കെയര്‍ ആന്‍ഡ് ഷെയറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു.

നടനപ്പുറം ലോകമറിയാതെ മമ്മൂട്ടി ചെയ്യുന്ന സേവനപ്രവര്‍ത്തനങ്ങളാണ് തനിക്ക് പ്രചോദനമായതെന്ന് ജിന്‍സന്‍ ചാള്‍സ് പറയുന്നത്. ചെറിയ കാലംകൊണ്ട് ഭിന്ന മേഖലകളിലെ ഇനിയും ഏറെക്കാലം മന്ത്രിയായി തുടരാനാകട്ടെ എന്ന് ആശംസിച്ചാണ് ജിന്‍സനെ മമ്മൂട്ടി യാത്രയാക്കിയത്.

Latest Stories

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ