ഞാന്‍ അങ്ങോട്ട് നിര്‍ബന്ധിച്ചാണ് മഞ്ജുവിന് പ്രതിഫലത്തുക നല്‍കിയത്: അസുരന്റെ നിര്‍മ്മാതാവ്

വെട്രിമാരന്‍- ധനുഷ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് അസുരന്‍. ധനുഷ് നായകനാകുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യരാണ്. മഞ്ജുവിന്റെ തമിഴ് സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയായ അസുരന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. താന്‍ അങ്ങോട്ട് നിര്‍ബന്ധിച്ചാണ് മഞ്ജുവിന് പ്രതിഫലത്തുക നല്‍കിയതെന്ന് ചടങ്ങില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് കലൈപ്പുളി എസ്. തനു പറഞ്ഞു.

“അസുരന്റെ അഡ്വാന്‍സ് തുക മാത്രം കൈപ്പറ്റിക്കൊണ്ടാണ് മഞ്ജു ചിത്രത്തില്‍ അഭിനയിച്ചത്. പിന്നീടൊന്നും ബാക്കി തുകയെ കുറിച്ച് അവര്‍ സംസാരിച്ചിരുന്നില്ല. ഞാന്‍ അങ്ങോട്ട് നിര്‍ബന്ധിച്ച് പ്രതിഫലത്തുക കൈമാറുകയായിരുന്നു.” കലൈപ്പുളി എസ്. തനു പറഞ്ഞു. തമിഴില്‍ ഇത്ര ശക്തമായ ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു എന്നാണ് മഞ്ജു ചടങ്ങില്‍ പറഞ്ഞത്.

Image may contain: 4 people, people smiling, people sitting

“പൊല്ലാതവന്‍”, “ആടുകളം”, “വടചെന്നൈ” എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷ്-വെട്രിമാരന്‍ കൂട്ടുകെട്ടിന്റെ നാലാമത് ചിത്രമാണ് അസുരന്‍. ചിത്രത്തില്‍ ധനുഷിന്റെ ഭാര്യയായാണ് മഞ്ജു എത്തുന്നത്. മണിമേഖലൈ എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്. “വെക്കൈ” എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്‌കാരമാണ് “അസുരന്‍”. ഒക്ടോബര്‍ നാലിന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍