ചോദിച്ചോളൂ, എനിക്ക് പ്രശ്‌നമില്ല, അതിന്റെ പേരില്‍ ഒരു വഴക്ക് വേണ്ടല്ലോ, വിട്ടുകള!'; കയര്‍ത്ത മാധ്യമ പ്രവര്‍ത്തകരോട് നസ്രിയ

നസ്രിയ നസിം നായികയായെത്തുന്ന ആദ്യ തെലുങ്ക് ചിത്രമാണ് ‘അണ്ടേ സുന്ദരാനികി’. ഒരിടവേളയ്ക്കു ശേഷം നസ്രിയ നായികയാവുന്ന സിനിമയാണിത്. നാനിയാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. ഒരു റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്.

ജൂണ്‍ 10നാണ് ചിത്രം റിലീസ് ചെയ്യുക. ‘അണ്ടേ സുന്ദരാനികി’ സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണ് നസ്രിയ കുറച്ച് ദിവസങ്ങളിലായി. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടി കൊച്ചിയില്‍ നടന്നത്. പരിപാടിയ്ക്കിടെ ഉണ്ടായ ഒരു പ്രശ്‌നം വളരെ തന്മയത്വത്തോടെ നസ്രിയ തന്മയത്വത്തോടെ പരിഹരിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

സിനിമയുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കണമെന്നും പേഴ്സണല്‍ കാര്യങ്ങള്‍ ചോദിക്കരുതെന്നും ഇത് സിനിമയുടെ പ്രസ് മീറ്റാണെന്നും പേഴ്സണല്‍ പ്രസ് മീറ്റല്ലെന്നുമായിരുന്നു നസ്രിയക്ക് ഒപ്പമെത്തിയ ആള്‍ പറഞ്ഞത്. ഇതോടെ മാധ്യമ പ്രവര്‍ത്തകര്‍ ചെറിയ തോതില്‍ തര്‍ക്കം തുടങ്ങുകയായിരുന്നു. അങ്ങനെയെങ്കില്‍ നിങ്ങള്‍ സിനിമയുടെ കാര്യങ്ങള്‍ പറഞ്ഞോളൂ, ഞങ്ങളൊന്നും ചോദിക്കുന്നില്ലെന്നായി മാധ്യമപ്രവര്‍ത്തകര്‍.

ഈ വിഷയത്തില്‍ നസ്രിയ ഇടപെട്ട് പരിഹരിക്കുകയുമായിരുന്നു. ചോദിച്ച ചോദ്യത്തിന് ഞാന്‍ മറുപടി തന്നുവല്ലോ, പിന്നെന്താണ് പ്രശ്‌നം, എനിക്ക് മറുപടി തരുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല, എന്നോട് ചോദിച്ചോളൂ ഞാന്‍ പറയാം. വെറുതെ എന്തിനാണ് വഴക്കുണ്ടാക്കി നല്ല മൂഡ് കളയുന്നതെന്നും വിട്ടു കളയണമെന്നും നസ്രിയ പ്രതികരിച്ചു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍