ലോഡിങ് സൂണ്‍.. മണവാളന്‍ വസീമും വ്ളോഗര്‍ ബീപാത്തുവും വീണ്ടും വരുന്നു

ടോവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘തല്ലുമാല’ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ ആഷിഖ് ഉസ്മാന്‍.

ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ചിത്രത്തില്‍ അഭിനയിച്ച താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചു കൊണ്ടുള്ള പോസ്റ്റിലാണ് ‘തല്ലുമാല 2 ലോഡിങ് സൂണ്‍’ എന്ന ഹാഷ്ടാഗ് പങ്കുവച്ച് ആഷിഖ് ഉസ്മാന്‍ രണ്ടാം ഭാഗം വരുന്നുവെന്ന സൂചന നല്‍കിയത്.

കൊവിഡിന് ശേഷമുള്ള മലയാളം തിയേറ്റര്‍ റിലീസുകളില്‍ ഹിറ്റ് ആയ ചിത്രങ്ങളില്‍ ഒന്നായിരുന്നു തല്ലുമാല. 2022 ഓഗസ്റ്റ് 12ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. അഷ്റഫ് ഹംസയും മുഹ്സിന്‍ പരാരിയും ചേര്‍ന്നായിരുന്നു രചന.

മണവാളന്‍ വസീമായി ടൊവിനോ എത്തിയപ്പോള്‍ ബീപാത്തു എന്ന വ്ളോഗര്‍ ആയാണ് കല്യാണി പ്രിയദര്‍ശന്‍ വേഷമിട്ടത്. ലുക്മാന്‍, ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, ഓസ്റ്റിന്‍, ആദി ജോയ്, ബിനു പപ്പു, ഗോകുലന്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ