ആശ ശരത്തിന്റെ പങ്കാളിത്തത്തിലുള്ള കമ്പനിയില്‍ തട്ടിപ്പ്? ആളുകളെ പറ്റിച്ചുവെന്ന് പ്രചാരണം..; പ്രതികരിച്ച് താരം

ആശ ശരത്തിന്റെ പങ്കാളിത്തത്തിലുള്ള സ്‌പൈസസ് പ്രൊഡ്യൂസര്‍ കമ്പനി ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തി ആളുകളെ പറ്റിച്ചുവെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി നടി. ആ വാര്‍ത്തകള്‍ വ്യാജമാണെന്നും ആ കമ്പനിയില്‍ തനിക്ക് പങ്കാളിത്തമില്ല എന്നും വ്യക്തമാക്കിയാണ് ആശ ശരത്ത് രംഗത്തെത്തിയിരിക്കുന്നത്. നടിക്ക് ഒരു വിധത്തിലുള്ള ബിസിനസ് പങ്കാളിത്തവും സ്‌പൈസസ് പ്രൊഡ്യൂസര്‍ കമ്പനിയില്‍ ഇല്ലെന്ന വാര്‍ത്താക്കുറിപ്പും ആശ പങ്കുവച്ചിട്ടുണ്ട്.

ആശ ശരത്തിന്റെ കുറിപ്പ്:

നന്ദി…. സ്‌നേഹിച്ചവര്‍ക്ക് ഒപ്പം നിന്നവര്‍ക്ക്. പ്രിയപ്പെട്ടവരെ, കഴിഞ്ഞ ദിവസം ചില സമൂഹ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ ചമച്ച് നടത്തിയ നുണപ്രചരണങ്ങളെ അതിജീവിച്ച് എനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവര്‍ക്ക് ഹൃദയംകൊണ്ടെഴുതിയ നന്ദി രേഖപ്പെടുത്തുന്നു. കാര്യങ്ങള്‍ അറിയാതെ നൊമ്പരപ്പെടുത്താന്‍ ശ്രമിച്ചവരോടും പരിഭവം തെല്ലുമില്ല! ഒരു സ്ഥാപിത താല്‍പര്യക്കാരെയും ഈ നാട് സംരക്ഷിച്ചിട്ടുമില്ല. ഇനിയും കൂടെയുണ്ടാകണം.സ്‌നേഹത്തോടെ.. ആശാ ശരത്ത്

സ്‌പൈസസ് പ്രൊഡ്യൂസര്‍ കമ്പനിയുടെ വാര്‍ത്താക്കുറിപ്പ്:

ഞങ്ങളുടെ ഉടമസ്ഥതയിലുള്ള സ്‌പൈസസ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (SPC Ltd), ഫ്രീ യുവര്‍ മൈല്‍ഡ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, പ്രാണാ ഇന്‍സൈറ്റ് എന്നീ സ്ഥാപനങ്ങളുമായി സിനിമാ താരം ആശാ ശരത്തിനെ ബന്ധിപ്പിച്ച് തെറ്റായ ഓണ്‍ലൈന്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനാല്‍ ഈ നോട്ടിസ് പ്രസിദ്ധീകരിക്കുന്നതാകുന്നു. മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ പൂര്‍ണമായും ഞങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ളതാകുന്നു.

സിനിമാ താരം ആശാ ശരത്ത് ടി സ്ഥാപനങ്ങളുടെ ഉടമസ്ഥയോ, ഷെയര്‍ഹോള്‍ഡറോ, ഡയറക്ടര്‍ ബോര്‍ഡ് അംഗമോ, പ്രമോട്ടറോ, പ്രചാരകയോ അല്ലാത്തതാണ്. പ്രാണാ ഇന്‍സൈറ്റ് ആപ്പിന്റെ ഒരു പ്രോഗ്രാമില്‍ നര്‍ത്തകിയും, സിനി ആര്‍ട്ടിസ്റ്റും എന്ന നിലയില്‍ ആശ ശരത്ത് അതിഥിയായി പങ്കെടുക്കുകയും ഞങ്ങള്‍ ആവശ്യപ്പെട്ട പ്രകാരം കോവിഡ് കാലഘട്ടത്തില്‍ കലാപഠനം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് നൃത്തം, സംഗീതം, കഥകളി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങി വിവിധയിനം കലകളുടെ ക്ലാസുകള്‍ ഷൂട്ട് ചെയ്ത് കല ഓണ്‍ലൈന്‍ ആയി അഭ്യസിക്കുന്നതിന് വേണ്ട ക്ലാസുകളുടെ കണ്ടന്റ് നല്‍കി.

എന്നതല്ലാതെ അവര്‍ക്ക് ഞങ്ങളുടെ സ്ഥാപനങ്ങളുമായി യാതൊരു പങ്കാളിത്തവും ഇല്ലാ എന്ന വിവരം അറിയിക്കുന്നു. ഞങ്ങളുടെ മേല്‍ പറഞ്ഞ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന രീതിയില്‍ അപകീര്‍ത്തികരമായ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതില്‍ അവര്‍ക്കുണ്ടായ മനോവിഷമത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ