ആര്യന്‍ ഖാനും പാക് നടിയും പ്രണയത്തില്‍

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും പാക് നടി സാദിയ ഖാനും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്. ഇരുവരും ഒന്നിച്ച് ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരും ഡേറ്റിംഗിലാണെന്ന് പ്രചരിക്കുകയായിരുന്നു.

സാദിയ തന്നെയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം ആദ്യം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റസ് ആക്കിയത്. മെറൂണ്‍ നിറത്തിലുള്ള ടീ ഷര്‍ട്ടും വെള്ള ജാക്കറ്റും നീല ഡെനിമുമാണ് ആര്യന്‍ ചിത്രത്തില്‍ ധരിച്ചിരുന്നത്. കറുപ്പ് നിറത്തിലുള്ള വസ്ത്രമാണ് സാദിയയുടേത്.

ദുബായില്‍ നടന്ന പാര്‍ട്ടിയിലാണ് ഇരുവരും ഒന്നിച്ച് പങ്കെടുത്തതെന്നാണ് വിവരം. അതേസമയം, ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പ് പരന്നതിന് പിന്നാലെ നടിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം ദിവസങ്ങള്‍ക്കുള്ളില്‍ കൂടിയെന്നാണ് റിപ്പോര്‍ട്ട്.

2010ല്‍ സംപ്രേക്ഷണം ആരംഭിച്ച പാക് സീരിയല്‍ ‘യാരിയാ’നിലൂടെയാണ് സാദിയ അഭിനയരംഗത്തേയ്‌ക്കെത്തുന്നത്. ശേഷം നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. പാക് സിനിമകളിലും സാദിയ അഭിനയിച്ചിട്ടുണ്ട്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും