'അള്ളാ ബിലാലിക്കേടെ ഡയലോഗ്', ബി​ഗ് ബി റഫറൻസുമായി തമിഴ് ചിത്രത്തിന്റെ ടീസർ‍, കോപ്പിയടി കൈയോടെ പൊക്കി ആരാധകർ

മമ്മൂട്ടി ചിത്രം ബി​ഗ്ബി തിയേറ്ററുകളിൽ പരാജയപ്പെട്ടെങ്കിലും ഇപ്പോഴും നിരവധി പേരുടെ പ്രിയപ്പെട്ട സിനിമയാണ്. അമൽ നീരദിന്റെ സംവിധാനത്തിൽ 2007ൽ പുറത്തിറങ്ങിയ ചിത്രം മേക്കിങ് കൊണ്ടും മമ്മൂട്ടിയുടെ പ്രകടനം കൊണ്ടുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ബിഗ്ബിയിലെ ഓരോ കഥാപാത്രങ്ങളും ഡയലോ​ഗുകളുമെല്ലാം തന്നെ പ്രേക്ഷകരുടെ മനസിൽ നിറഞ്ഞുനിൽക്കുന്നവയാണ്. ചിത്രത്തിലെ ‘കൊച്ചി പഴയ കൊച്ചിയല്ല’ എന്ന് തുടങ്ങുന്ന മമ്മൂട്ടിയുടെ ഡയലോഗ് സൂപ്പർ ഹിറ്റാണ്. മമ്മൂട്ടി ചിത്രത്തിലെ ഈ ഡയലോഗിനെ ഇപ്പോൾ കോപ്പിയടിച്ചിരിക്കുകയാണ് ഒരു തമിഴ് സിനിമ.

അരുൺ വിജയ് നായകനായി എത്തുന്ന രെട്ട തല എന്ന സിനിമയിലാണ് ബിഗ് ബിയിലെ ഈ ഡയലോഗ് ഉപയോഗിച്ചിരിക്കുന്നത്. ‘ഗോവ പഴയ ഗോവ അല്ല, പക്ഷേ ഉപേന്ദ്ര പഴയ ഉപേന്ദ്ര തന്നെയാണ്’ എന്നാണ് സിനിമയിലെ ഡയലോഗ്. ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഈ കോപ്പിയടി മലയാളികൾ കണ്ടുപിടിക്കുകയായിരുന്നു. നിരവധി പേരാണ് ടീസറിന് താഴെ അള്ളാ ബിലാലിക്കേടെ ഡയലോഗ് എന്ന കമന്റുകളുമായി എത്തിയിരിക്കുന്നത്.

ക്രിസ് തിരുക്കുമാരൻ സംവിധാനം ചെയ്യുന്ന രെട്ട തലയിൽ സിദ്ധി ഇദ്നാനി, തന്യ രവിചന്ദ്രൻ, യോഗി സാമി, ജോൺ വിജയ്, ഹരീഷ് പേരടി, ബാലാജി മുരുകദോസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുൺ വിജയ് ഡബിൾ റോളിലാണ് സിനിമയിൽ എത്തുന്നത്. സാം സി എസ് ആണ് സം​ഗീത സംവിധാനം.

Latest Stories

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ