പാര്‍ട്ടി ഓഫീസില്‍ അജു വര്‍ഗീസ്, പിന്നണിയില്‍ അരിവാള്‍ ചുറ്റികയും മാര്‍ക്‌സും ചെയും; ആര്‍ട്ടിക്കിള്‍ 21 ലുക്ക് പോസ്റ്റര്‍ വൈറല്‍

ലെനിന്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന “ആര്‍ട്ടിക്കിള്‍ 21” ചിത്രത്തിലെ അജു വര്‍ഗീസിന്റെ ലുക്ക് പോസ്റ്റര്‍ പുറത്ത്. പാര്‍ട്ടി ഓഫീസില്‍ നില്‍ക്കുന്ന അജുവിന്റെ ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കാള്‍ മാര്‍ക്‌സ്, അരിവാള്‍ ചുറ്റിക, ചെ ഗുവേരയുടെ വാക്കുകളും പിന്നണിയില്‍ കാണാം.

വാക്ക് വിത്ത് സിനിമ പ്രസന്‍സിന്റെ ബാനറില്‍ ജോസഫ് ധനൂപും പ്രസീനയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വ്യത്യസ്ത മേക്കോവറില്‍ എത്തിയ ലെനയുടെ ലുക്ക് നേരത്തെ ശ്രദ്ധേയമായിരുന്നു.

ജോജു ജോര്‍ജ്, ബിനീഷ് കോടിയേരി, മാസ്റ്റര്‍ ലെസ്വിന്‍, മാസ്റ്റര്‍ നന്ദന്‍ രാജേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. അഷ്‌കര്‍ ഛായാഗ്രഹണവും ഗോപി സുന്ദര്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.

https://www.facebook.com/AjuVargheseOfficial/posts/3162391810515200

എഡിറ്റിംഗ് സന്ദീപ് നന്ദകുമാറും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയുമാണ്. കലാസംവിധാനം അരുണ്‍ പി. അര്‍ജുന്‍. മേക്കപ്പ് റഷീദ് അഹമ്മദ്. വസ്ത്രാലങ്കാരം പ്രസാദ് ആനക്കര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ശശി പൊതുവാള്‍, പി.ആര്‍.ഒ – എ.എസ്. ദിനേശ്.

Latest Stories

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി