വീണ്ടും പൊട്ടിച്ചിരിപ്പിക്കാൻ അര്‍ജുന്‍ അശോകന്‍; 'എന്ന് സ്വന്തം പുണ്യാളന്‍' ടീസര്‍ പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എന്ന് സ്വന്തം പുണ്യാളൻ’. ചിത്രത്തിന്റെ ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. സുരേഷ് ഗോപിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ പുറത്തിറക്കിയത്.

നർമ്മവും ത്രില്ലും ഇടകലർത്തിയാണ് ടീസർ എത്തിയിരിക്കുന്നത്. 01:01 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ പ്രേക്ഷകർക്ക് ഒരു സർപ്രൈസ് ആണ്. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ കേരളത്തിൽ വിതരണം ചെയ്യുന്ന ചിത്രം 2025 ജനുവരിയിൽ റിലീസ് ചെയ്യും. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് എന്ന് സ്വന്തം പുണ്യാളന്റെ നിർമ്മാണം നിർവഹിക്കുന്നത്. മലയാളത്തിലും തമിഴിലും ആയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.

കഴിഞ്ഞ 12 വർഷമായി നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും കഴിവ് തെളിയിച്ച മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അർജുൻ അശോകനും ബാലുവും അനശ്വര രാജനും ഒരുമിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് സാംജി എം ആന്റണി ആണ്.

അടുത്തകാലത്ത് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ കേന്ദ്ര കഥാപാത്രങ്ങളായി തിളങ്ങിയ അനശ്വര രാജനും അർജുൻ അശോകനും ബാലുവും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ‘എന്ന് സ്വന്തം പുണ്യാളൻ’. രണ്‍ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ