'നിങ്ങൾക്ക് നാണമില്ലേ, നിങ്ങളുടെ കൺമുന്നിൽ ഇതൊക്കെ നടന്നിട്ടും....'; നയൻതാരയുടെ ബന്ധമറിഞ്ഞ് ധനുഷ് വിളിച്ചിരുന്നു; തുറന്ന് പറഞ്ഞ് രാധിക

ധനുഷിനെതിരെയുള്ള നയന്‍താരയുടെ ഗുരുതര വെളിപ്പെടുത്തലുകള്‍ സിനിമാ പ്രവര്‍ത്തകരെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തിലാണ് നടിയുടെ പ്രതികരണം. താരകലഹം ചർച്ചയാകുമ്പോൾ ധനുഷും നയൻതാരയും തമ്മിലുള്ള പ്രശ്നനം സിനിമാ ലോകത്ത് ചർച്ചയാവുകയാണ്. ‘യാരടീ നീ മോഹിനി’ എന്ന സിനിമയിൽ മാത്രമാണ് താരങ്ങൾ ഒരുമിച്ച് അഭിനയിച്ചത്. ധനുഷ് നിർമ്മിച്ച നാനും റൗഡി താൻ എന്ന സിനിമയിൽ നയൻതാര അഭിനിയിച്ചിട്ടുമുണ്ട്. ഈ സിനിമയ്ക്കിടെയാണ് വിഘ്‌നേശ് ശിവനുമായി നയൻതാര പ്രണയത്തിലാകുന്നത്‌.

ധനുഷിൻ്റെ നിർദ്ദേശ പ്രകാരമാണ് വിഘ്‌നേശ് ശിവൻ നയൻതാരയോട് ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ കഥ പറയുന്നത്. കഥ ഇഷ്ടപ്പെട്ട നയൻതാര സിനിമ ചെയ്യാൻ തയ്യാറായി. അന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നടിയാണ് നയൻതാര. വിഘ്‌നേശ് ശിവൻ കരിയറിൽ തുടക്കക്കാരൻ്റെ പ്രശ്‌നങ്ങൾ നേരിടുന്ന സംവിധായകനും. എന്നാൽ നാനും റൗഡി താൻ ഇവരുടെ ജീവിതത്തിലെ വഴിത്തിരിവായി മാറുകയായിരുന്നു.

ഷൂട്ടിംഗ് സമയത്ത് ഇവർ പ്രണയത്തിലായ കാര്യം പലർക്കും അറിയില്ലായിരുന്നു. നടി രാധിക ശരത്‌കുമാർ നാനും റൗഡി താനിൽ ഒരു പ്രധാന വേഷം ചെയ്‌തിട്ടുണ്ട്. ഒരുമിച്ച് ദിവസങ്ങളോളം ചെലവഴിച്ചപ്പോഴും ഇക്കാര്യം രാധികയോട് നയൻതാരയോ വിഘ്‌നേഷോ പങ്കുവെച്ചിരുന്നില്ല. ധനുഷ് ഫോൺ ചെയ്‌തപ്പോഴാണ് രാധിക ശരത്‌കുമാർ ഇക്കാര്യം അറിയുന്നത്. ഇതേക്കുറിച്ച് ഒരിക്കൽ രാധിക സംസാരിച്ചിരുന്നു.

പോണ്ടിച്ചേരിയിലെ ഷൂട്ടിന് ശേഷം ചെന്നൈയിൽ വന്നപ്പോൾ ധനുഷ് എന്നെ ഫോൺ ചെയ്തു. ഷൂട്ടിംഗ് എങ്ങനെയാണ് നടന്നത് അക്കായെന്ന് ചോദിച്ചു. നന്നായി നടന്നെന്ന് ഞാൻ. ഒരു കാര്യം അറിഞ്ഞോ, നയൻതാരയും വിക്കിയും വിവാഹം ചെയ്യാൻ പോകുകയാണെന്ന് ധനുഷ് പറഞ്ഞു. ധനുഷ് വെറുത പറയുകയാണെന്ന് കരുതിയെന്നും തനിക്ക് വിശ്വസിക്കാൻ പറ്റിയില്ലെന്നും അന്ന് രാധിക ശരത്കുമാർ പറഞ്ഞു.

നിങ്ങൾക്ക് നാണമില്ലേ, നിങ്ങളുടെ കൺമുന്നിൽ ഇതൊക്കെ നടന്നിട്ടും ഒന്നും അറിഞ്ഞില്ലേയെന്ന് ധനുഷ് തന്നോട് ചോദിച്ചെന്നും രാധിക അന്ന് ചിരിയോടെ പറഞ്ഞു. പ്രണയത്തിലായി ഏഴ് വർഷത്തിന് ശേഷമാണ് നയൻതാരയും വിഘ്‌നേഷും മഹാബലിപുരത്ത് വെച്ച് ആഘോഷപൂർവം വിവാഹം ചെയ്ത‌ത്. ഇതിന്റെ

പ്രണയത്തില്‍ മുന്‍കൈ എടുത്തത് നയന്‍താര, ഷൂട്ടിങ്ങിന് ശേഷം വിഘ്‌നേഷിന് സന്ദേശമയച്ചു , nayanthara, vignesh shivan

നടൻ ധനുഷിന് എതിരെ നയൻതാര രംഗത്ത് എത്തിയത് ചർച്ചയായിരിക്കുകയാണ്. പിന്നാലെ നയൻതാരയുടെ ഭര്‍ത്താവായ വിഘ്‍നേശ് ശിവനും രംഗത്ത് എത്തി. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ ‘നാനും റൌഡി താൻ’ സിനിമയിലെ രംഗം ഉപയോഗിക്കാൻ ‘എതിര്‍പ്പില്ലാ’ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നും മൂന്ന് സെക്കൻഡ് വീഡിയോയ്ക്ക് 10 കോടി രൂപ നിര്‍മാതാവായ ധനുഷ് ആവശ്യപ്പെട്ടു എന്നായിരുന്നു നയൻ താരയുടെ ആരോപണം.

ദൈവത്തിന്റെ കോടതിയില്‍ ധനുഷ് ന്യായീകരിക്കണമെന്നും ധനുഷിന്റെ സേച്ഛാധിപത്യ പ്രവണ തിരിച്ചറിയണമെന്നും നയൻതാര പറഞ്ഞു. പിന്നാലെ ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂവെന്ന് ആവശ്യപ്പെട്ട് സംവിധായകനും നയൻതാരയുടെ ഭര്‍ത്താവായ വിഘ്‍നേശ് ശിവനും രംഗത്ത് എത്തി. നയൻതാര അയച്ച വക്കീല്‍ നോട്ടിസിനൊപ്പമായിരുന്നു സംവിധായകന്റെ വിമര്‍ശനം.

Latest Stories

‘ടോയിംഗ്', ഇനി കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാകും; പുതിയ ഫുഡ് ഡെലിവറി ആപ്പുമായി സ്വിഗ്ഗി

അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകൾ വിലക്കിയ ഉത്തരവ് കോടതി റദ്ദാക്കി

പമ്പുകളിൽ 24 മണിക്കൂറും യാത്രക്കാർക്കടക്കം ശുചിമുറി സൗകര്യം ലഭ്യമാക്കണം; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

രാഹുല്‍ വിരല്‍ ചൂണ്ടുന്നത് ഗ്യാനേഷ് കുമാറിന്റേയും ബിജെപിയുടേയും തന്ത്രങ്ങളിലേക്ക്!; കൂട്ടിച്ചേര്‍ത്ത് മാത്രമല്ല നീക്കം ചെയ്തും ജനാധിപത്യത്തെ കൊല്ലുന്ന വിധം!

ബി​രി​യാ​ണി​യി​ൽ ചി​ക്ക​ൻ കു​റ​ഞ്ഞു; പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പാ​ർ​ട്ടി​യി​ൽ ത​മ്മി​ൽ​ത്ത​ല്ല്

‘കൽക്കി’ രണ്ടാം ഭാഗത്തിൽ സുമതിയായി ദീപികയുണ്ടാവില്ല; ഔദ്യോഗികമായി അറിയിച്ച് നിർമാതാക്കൾ

Asia Cup 2025: "ആന്‍ഡി പൈക്രോഫ്റ്റ് ഇന്ത്യയുടെ സ്ഥിരം ഒത്തുകളി പങ്കാളി"; രൂക്ഷ വിമർശനവുമായി റമീസ് രാജ

'സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം'; തനിക്കെതിരായ അപവാദ പ്രചരണങ്ങളിൽ പരാതി നൽകാൻ കെ ജെ ഷൈന്‍ ടീച്ചർ

'WN7';ആദ്യ ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ പുറത്തിറക്കി ഹോണ്ട

എല്ല് പൊട്ടിയാൽ ഇനി ഒട്ടിച്ച് നേരെയാക്കാം; എന്താണ് ബോൺ ഗ്ലൂ?