ഇതാണ് വീട് പണിത അതിഥി തൊഴിലാളികള്‍; സന്തോഷം പങ്കുവച്ച് അര്‍ച്ചന കവി

പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് ആഘോഷമാക്കി നടി അര്‍ച്ചന കവി. വീട് പണിത അതിഥി തൊഴിലാളികള്‍ക്കൊപ്പവും കുടുംബത്തിനൊപ്പവുമുള്ള ചിത്രങ്ങളാണ് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വീടിന്റെ പാലുകാച്ചല്‍ നടന്നത്.

”വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്കായി ഒരു റിട്ടയര്‍മെന്റ് ഹോം ആസൂത്രണം ചെയ്യുക എന്നത് ശരിക്കും സവിശേഷമായ ഒന്നാണ്. ഞങ്ങളുടെ ആ വീട്ടിലെ കൊച്ചു കാഴ്ചകള്‍” എന്ന കുറിപ്പോടെയാണ് അര്‍ച്ചന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഗൃഹപ്രവേശനത്തിന് കുരുത്തോല കൊണ്ടുള്ള അലങ്കാരങ്ങളാണ് ഒരുക്കിയത്.

ദീര്‍ഘകാലമായി അര്‍ച്ചനയും കുടുംബവും ഡല്‍ഹിയിലാണ് താമസം. ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നകന്ന് സ്വസ്ഥമായുള്ള വിശ്രമജീവിതം നയിക്കാനായി കേരളത്തിലേക്ക് തിരിച്ചെത്തുകയാണ് അര്‍ച്ചനയുടെ കുടുംബമെന്ന സൂചനയാണ് താരത്തിന്റെ പോസ്റ്റ് നല്‍കുന്നത്.

അതേസമയം, സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്ന അര്‍ച്ചന ടൊവിനോ ചിത്രം ഐഡന്റിറ്റിയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. വീണ്ടും മലയാള സിനിമയില്‍ സജീവമാവുകയാണ് അര്‍ച്ചന. നീലത്താമര എന്ന ലാല്‍ജോസ് ചിത്രത്തിലൂടെയാണ് അര്‍ച്ചന മലയാള സിനിമയിലെത്തുന്നത്.

Latest Stories

ASIA CUP 2025: യശസ്‌വി ജയ്‌സ്വാളിനെയും ശ്രേയസ് അയ്യരിനെയും ടീമിൽ എടുക്കാത്തതിന്റെ കാരണം.......: അജിത് അഗാർക്കർ

ASIA CUP: സഞ്ജു ഇത്തവണയും ബെഞ്ചിൽ, പ്ലെയിങ് ഇലവനിൽ ആ താരത്തിന് മുൻഗണന

ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ച വിധി; രാഷ്ട്രപതി റഫറന്‍സിന് പിന്നിൽ കേന്ദ്രമെന്ന് കേരളം

'2400 കോടിയോളം രൂപയുടെ വാക്സീന്‍ പ്രതിവര്‍ഷം രാജ്യത്ത് വിറ്റഴിക്കുന്നു'; പേവിഷ വാക്‌സിന്‍ ലോബി കേരളത്തിലും സജീവം, തെരുവുനായ പ്രശ്‌നം നിലനില്‍ക്കേണ്ടത് വാക്‌സിന്‍ ലോബിയുടെ ആവശ്യമെന്ന് ബിജു പ്രഭാകര്‍

വിസി നിയമനത്തില്‍ നിര്‍ണായക ഉത്തരവ്; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു