കഥ പറയാന്‍ മുംബൈയിലേക്ക് വരാമെന്ന് പറഞ്ഞിട്ട് സമ്മതിച്ചില്ല, മോഹന്‍ലാലിനെ നേരിട്ട് കാണണമെന്നായിരുന്നു ആവശ്യം; ബിഗ്ബ്രദറില്‍ അര്‍ബാസ് ഖാന്‍ എത്തിയത് ഇങ്ങനെ

സിദ്ദിഖ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബ്രദര്‍ റിലീസിനായുള്ള തയ്യാറെടുപ്പുകളിലാണ്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിലേക്ക് അര്‍ബാസ് എത്തിയതെങ്ങനെയാണെന്ന് സിദ്ദിഖ് പറയുന്നതിങ്ങനെ. ബോഡി ഗാര്‍ഡ് എന്ന സിനിമ സല്‍മാനെ വെച്ച് ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്ന സമയത്തേ അര്‍ബ്ബാസ് ഖാനെ അറിയാം. ചിത്രത്തിലെ വേദാന്തം ഐപിഎസ് അര്‍ബാസ് ചെയ്താല്‍ നന്നായിരിക്കുമെന്ന് പലരും പറഞ്ഞു.

അര്‍ബാസിനെ ഫോണ്‍ ചെയ്ത് കഥ പറയാന്‍ മുംബൈയിലേക്ക് വരാമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ താന്‍ കൊച്ചിയിലേക്ക് വരാമെന്നും മോഹന്‍ലാല്‍ സാറിനെ നേരിട്ട് കാണണമെന്നും അദ്ദേഹം പറഞ്ഞു. കഥയും കേട്ട് ഇഷ്ടപ്പെട്ട്, മോഹന്‍ലാലിനെയും കണ്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്.

“ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും “ബിഗ് ബ്രദറി”നുണ്ട്. ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

മോഹന്‍ലാലിന്റെ സഹോദരന്മാരായി രണ്ട് പേരാണ് അഭിനയിക്കുന്നത്.അനൂപ് മേനോനും ജൂണിലെ ഒരു നായകന്‍ സര്‍ജാനോ ഖാലീദുമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരങ്ങളായി എത്തുന്നത്.ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അര്‍ബാസ് അവതരിപ്പിക്കുന്നത് . സല്‍മാന്‍ ഖാന്‍ ചിത്രം ദബാങ്കിലൂടെ അഭിനയ ജീവിതം തുടങ്ങിയ അര്‍ബാസ് ഖാന്റെ ആദ്യ തെന്നിന്ത്യന്‍ ചിത്രം കൂടിയാണ് ബിഗ് ബ്രദര്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ