'ഇത് എന്തൊരു മനുഷ്യന്‍'; പിണറായിയെ കുറിച്ച് എ. ആര്‍ മുരുകദോസ്

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ എത്തിയ ഭിന്നശേഷിക്കാരനായ യുവാവും ഒന്നിച്ച് സമയം ചെലവഴിച്ചതിന്റെ ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടുളള മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇരുകൈകളുമില്ലാത്ത യുവാവ് തനിക്ക് ഒപ്പം നിന്ന് കാലുകൊണ്ട് സെല്‍ഫി എടുത്തത് പിണറായി വിജയന്‍ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പുറത്തു വിട്ടത്. തുടര്‍ന്ന് നിരവധി പേരാണ് മുഖ്യമന്ത്രിക്കും യുവാവിനും ആശംസകള്‍ നേര്‍ന്ന് രംഗത്തു വന്നത്.

ഇപ്പോഴിതാ തമിഴ്നാട്ടിലെ പ്രമുഖ സംവിധായകനായ എ ആര്‍ മുരുഗദോസ് മുഖ്യമന്ത്രി പിണറായിയെ പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇത് എന്തൊരു മനുഷ്യന്‍ എന്ന അര്‍ത്ഥമുളള what a man എന്നാണ് പിണറായി വിജയനെ മുരുഗദോസ് വിശേഷിപ്പിച്ചത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് കൊണ്ട് മുരുഗദോസ് കുറിപ്പ് പങ്കുവെച്ചത്. മുഖ്യമന്ത്രിക്കൊപ്പം യുവാവ് നില്‍ക്കുന്ന ചിത്രം സഹിതമാണ് പോസ്റ്റ്.

കഴിഞ്ഞദിവസം നിയമസഭയിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഒരു ഹൃദയസ്പര്‍ശിയായ അനുഭവം ഉണ്ടായെന്ന് പറഞ്ഞാണ് പ്രണവ് എന്ന യുവാവിനെ മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പരിചയപ്പെടുത്തിയത്. ആലത്തൂര്‍ സ്വദേശിയായ പ്രണവ് ചിത്രകാരന്‍ കൂടിയാണ്.

Latest Stories

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക