'പാര്‍വതിയുടെ ഭര്‍ത്താവായി അഭിനയിക്കാന്‍ ഇയാളെയല്ലാതെ മറ്റാരെയും കിട്ടിയില്ലേ?എന്നായിരുന്നു അവരുടെ ചോദ്യം

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം പുഴു മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തില്‍ ബികെ കുട്ടപ്പനെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അപ്പുണ്ണി ശശിയായിരുന്നു. കഥാപാത്രത്തിന് നിറഞ്ഞ കൈയടിയാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ പുഴുവിലെ തന്റെ കഥാപാത്രം ചിലരെ അസ്വസ്ഥരാക്കിയെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അപ്പുണ്ണി.

പുഴു കണ്ടിട്ട് ചിലര്‍ ചോദിച്ചത് ‘പാര്‍വതിയുടെ ഭര്‍ത്താവായി അഭിനയിക്കാന്‍ ഇയാളെയല്ലാതെ മറ്റൊരെയും കിട്ടിയില്ലേ?’ എന്നാണ്. അത്തരം പ്രതികരണങ്ങള്‍ എന്റെ അഭിനയത്തിനു കിട്ടിയ അവാര്‍ഡായാണ് കാണുന്നത്. കാരണം, കുട്ടപ്പന്‍ എന്ന കഥാപാത്രം ചിലരെയെല്ലാം അസ്വസ്ഥമാക്കുന്നു എന്നറിയുമ്പോള്‍ സന്തോഷം, അഭിമാനം. മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

കറുത്തവനായതിന്റെ പേരില്‍ പല മേഖലകളില്‍ നിന്നും താന്‍ അവഗണനകള്‍ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.. അവഗണനകളൊക്കെ ഒരുപാട് ഉണ്ടായിട്ടുണ്ട്, പലപ്പോഴും കറുത്തവനായതിന്റെപേരില്‍ കഥാപാത്രങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍, ചിലയിടങ്ങളില്‍ ഇതേ കറുപ്പുതന്നെ വിജയങ്ങളും തന്നിട്ടുണ്ട്. പുഴുവിലെ കുട്ടപ്പന്‍ എന്ന മികച്ച കഥാപാത്രം തേടിയെത്തിയത് ഞാന്‍ കറുത്തവനായതുകൊണ്ടാണ്.

ജാതിയുടെയും വര്‍ണത്തിന്റെയുമൊക്കെപേരില്‍ മനുഷ്യര്‍ മാറ്റിനിര്‍ത്തപ്പെടുകയും വിവേചനങ്ങള്‍ നേരിടുകയും ചെയ്യുന്ന ലോകത്താണ് നമ്മള്‍ ഇപ്പോഴും ജീവിക്കുന്നത്. അത്തരം ചിന്തകള്‍ ഈ ലോകത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന അര്‍ബുദമാണ്. മരുന്നിട്ട് തുടച്ചാലോ വെട്ടിമാറ്റിയാലോ അത് ഒരിക്കലും മാറില്ല. പക്ഷേ, നമുക്കാവുന്ന രീതിയില്‍ അത്തരം ചിന്തകള്‍ക്കുമേല്‍ നല്‍കുന്ന വലിയ അടിയാണ് പുഴു എന്ന സിനിമ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ