ശശികുമാറിന്റെ വില്ലന്‍ ആയി അപ്പാനി ശരത്ത്; തമിഴില്‍ തിളങ്ങാന്‍ താരം

ശശികുമാര്‍ നായകനാകുന്ന പുതിയ തമിഴ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ മലയാളി താരം അപ്പാനി ശരത്ത്. കഴുഗു, ബെല്‍ബോട്ടം, ശിവപ്പ്, 1945 തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത സത്യശിവയുടെ പുതിയ സസ്‌പെന്‍സ് ത്രില്ലറിലാണ് ശശികുമാറിന് വില്ലനായി അപ്പാനി ശരത്ത് എത്തുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ താരമാണ് അപ്പാനി ശരത്ത്. വെളിപാടിന്റെ പുസ്തകം, പോക്കിരി സൈമണ്‍, പൈപ്പിന്‍ ചുവട്ടിലെ പ്രണയം, ചെക്ക ചിവന്ത വാനം, സണ്ടക്കോഴി 2, അമല തുടങ്ങിയ സിനിമകളിലും ഓട്ടോശങ്കര്‍ എന്ന വെബ് സീരീസിലുമൊക്കെ മികച്ച പ്രകടനമാണ് ശരത്ത് കാഴ്ചവെച്ചത്.

മിഷന്‍ സി, ചുങ്കം കിട്ടിയ ആട്ടിന്‍ കൂട്ടം, ചാരം, ബെര്‍നാര്‍ഡ്, മിയ കുല്‍പ്പ തുടങ്ങിയ സിനിമകളും കാളിയാര്‍ കോട്ടേജ് എന്ന വെബ് സീരീസുമാണ് താരത്തിന്റെതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. ജെല്ലിക്കട്ട് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ശരത്തിന്റെ പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് തമിഴ്‌നാട്ടില്‍ പുരോഗമിക്കുകയാണ്. ജെല്ലിക്കട്ട് കാളകള്‍ക്കൊപ്പമുള്ള അപ്പാനി ശരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ദക്ഷിണേന്ത്യയില്‍ ഏറ്റവും മികച്ച നടന്‍മാരിലൊരാളായ ശശികുമാര്‍ സാറിനൊപ്പം തനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവുമുണ്ട് എന്നാണ് അപ്പാനി ശരത്ത് പ്രതികരിക്കുന്നത്. അദ്ദേഹത്തോടൊപ്പമുള്ള ചിത്രീകരണ അനുഭവം ഏറെ സന്തോഷകരമാണ്. അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത ഓര്‍മ്മകളാണ് അതെല്ലാം.

ആ ചിത്രവും വളരെ മികച്ച ഒരു പ്രമേയമാണ് മുന്നോട്ട് വെയ്ക്കുന്നത്. “”ഞാന്‍ ഇതുവരെ അഭിനയിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ ചിത്രത്തിലേത്. തമിഴില്‍ എനിക്ക് ഏറെ ശോഭിക്കാനുള്ള ഒരു ചിത്രമാണിത്. ശരിക്കും ഒരു മാസ് കഥാപാത്രം””, ചിത്രം തനിക്കേറെ പ്രതീക്ഷയുള്ളതാണെന്നും അപ്പാനി ശരത്ത് വ്യക്തമാക്കി.

സുബ്രഹ്മണ്യപുരം, നാടോടികള്‍ തുടങ്ങിയ ശ്രദ്ധേയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ശശികുമാര്‍. മാസ്റ്റേഴ്‌സ് എന്ന മലയാള സിനിമയിലും ശശികുമാര്‍ അഭിനയിച്ചിരുന്നു. ശശികുമാറും അപ്പാനി ശരത്തും ഒന്നിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ചെന്തൂര്‍ ഫിലിംസാണ്. ഹരിപ്രിയയാണ് ചിത്രത്തിലെ നായിക.

രാജ് ഭട്ടാചാര്‍ജി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം സാം സി.എസ്, എഡിറ്റിംഗ് ശ്രീകാന്ത് എന്‍.ബി എന്നിവര്‍ നിര്‍വ്വഹിക്കുന്നു. പി.ആര്‍.ഒ-പി.ആര്‍ സുമേരന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സിനിമയുടെ ചിത്രീകരണം തമിഴ്‌നാട്ടില്‍ പുരോഗമിക്കുകയാണ്.

Latest Stories

അമേരിക്കയെ ദൈവം രക്ഷിക്കട്ടെ എന്ന് ജോ കെന്‍റ്; താങ്കൾ പോയത് അമേരിക്കയുടെ ഭാഗ്യമെന്ന് ട്രംപ്

ടി-20 റാങ്കിങ്ങിൽ മുന്നേറ്റവുമായി സഞ്ജു, ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേക്; ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ

കെ സുധാകരൻ ഇനിയും കാത്തിരിക്കണം; കോൺഗ്രസ് രണ്ടാം ഘട്ടപട്ടികയിൽ കണ്ണൂർ ഉണ്ടാവില്ല

സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ എയർഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം; ഇന്ത്യൻ പൗരൻ അറസ്റ്റിൽ

ഇറാന്‍റെ ഇന്‍റലിജൻസ് മന്ത്രിയെ വധിച്ചെന്ന് ഇസ്രായേൽ; സ്ഥിരീകരിക്കാതെ ഇറാൻ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വരും, ഓരോ സ്ഥലത്തും കഴിവുള്ള സ്ഥാനാര്‍ത്ഥികള്‍ ഒന്നിൽ കൂടുതൽ; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ തര്‍ക്കമില്ല : രമേശ് ചെന്നിത്തല

രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും കണ്ണൂര്‍ ഉണ്ടാകില്ല; കെ. സുധാകരനോട് കാത്തിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശം

ബിജെപിയിലേക്ക് വന്നത് മോദിജി കാരണം, ആരുടെ കൂടെയാണ് നിൽക്കേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്: റോബിൻ രാധാകൃഷ്‍ണൻ

ഇസ്രായേലിനു വേണ്ടി ചാരവൃത്തി നടത്തി; മൊസാദ് ചാരനെ വധിച്ച് ഇറാൻ

എറണാകുളത്ത് ഏഴ് മണ്ഡലങ്ങളിൽ എഎപി, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു