അപ്പന്‍ പ്രേക്ഷകരിലേക്ക്; ഡബ്ബിങ് പൂര്‍ത്തിയാക്കി താരങ്ങള്‍..!

മലയാളത്തിന്റെ യുവ താരം സണ്ണി വെയ്ന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് അപ്പന്‍. സണ്ണി വെയ്ന്‍ തന്നെ നായകനായ ഫ്രഞ്ച് വിപ്ലവം എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച മജു ആണ് അപ്പന്‍ എന്ന ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത് കുറച്ചു നാള്‍ മുന്‍പ് പുറത്തു വന്ന ഇതിന്റെ ട്രൈലെര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലാണ് ശ്രദ്ധ നേടിയത്. ഒരു ഡാര്‍ക്ക് കോമഡി ത്രില്ലര്‍ പോലെയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രൈലെര്‍ നമ്മളോട് പറയുന്നത്. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇതിലെ താരങ്ങള്‍. അധികം വൈകാതെ തന്നെ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമെന്നാണ് സൂചന.

‘വെള്ളം’ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍മാരായ ജോസ് കുട്ടി മഠത്തില്‍, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ സണ്ണി വെയ്ന്റെ സ്വന്തം ബാനര്‍ ആയ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സും നിര്‍മ്മാണ പങ്കാളിയാണ്. അലന്‍സിയര്‍, അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, ദ്രുപദ് കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത് തൊടുപുഴയില്‍ വെച്ചാണ്. ഒരു മലയോര പ്രദേശത്തു ജീവിക്കുന്ന കുടുംബത്തിന്റെ കഥയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുന്നത്.

മജുവും ആര്‍. ജയകുമാറും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പപ്പു ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ഡോണ്‍ വിന്‍സെന്റും ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കിരണ്‍ ദാസുമാണ്. അന്‍വര്‍ അലി ഗാനങ്ങള്‍ രചിച്ചിരിക്കുന്നു ഈ ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. സണ്ണി വെയ്ന്റെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി അപ്പന്‍ മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകരും അതുപോലെ തന്നെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും.

Latest Stories

25.20 കോടിക്ക് വിളിച്ചെടുത്തെങ്കിലും കാര്യമില്ല, ഗ്രീനിന് ലഭിക്കുക 18 കോടി മാത്രം; കാരണമിത്

ഐപിഎലിൽ ചരിത്രം കുറിച്ച് കാമറൂൺ ​ഗ്രീൻ‌; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്

ഓൺലൈൻ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ചു; ബിഗ് ബോസ് താരവും യൂട്യൂബറുമായ ബ്ലെസ്ലി അറസ്റ്റിൽ

ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി; അപകടം ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ

'കേന്ദ്രം വിലക്കിയ മുഴുവൻ ചിത്രങ്ങളും ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കും, കേന്ദ്രസർക്കാരിന്റേത് ജനാധിപത്യവിരുദ്ധ സമീപനം'; മന്ത്രി സജി ചെറിയാൻ

അവകാശങ്ങളിൽ നിന്ന് ‘യോജന’-ലേക്കുള്ള വലിയ ഇടിച്ചിൽ

'ഭക്തരെ അപമാനിച്ചു, പാട്ട് പിൻവലിക്കണം'; പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

കിഫ്ബി മസാല ബോണ്ട് കേസ്; ഇ ഡി നോട്ടീസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

നാഷണല്‍ ഹെറാള്‍ഡ്: രാഹുല്‍ ഗാന്ധിയ്ക്കും സോണിയ ഗാന്ധിയ്ക്കുമെതിരായ ഇഡിയുടെ കേസ് നില നില്‍ക്കില്ലെന്ന് ഡല്‍ഹി കോടതി; ഇഡിയുടെ കുറ്റപത്രം തള്ളി

സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന; മലയാളത്തിന്റെ അഭിമാന താരമെന്ന് മന്ത്രി ശിവന്‍കുട്ടി