അബ്ദുള്‍ കലാമിന്റെ ബയോപിക് വരുന്നു; ചിത്രം പ്രഖ്യാപിച്ച് നിര്‍മ്മാതാവ് അഭിഷേക് അഗര്‍വാള്‍

ഇന്ത്യയുടെ മിസൈല്‍ മാന്‍ എ.പി.ജെ അബ്ദുള്‍ കലാമിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. പ്രമുഖ നിര്‍മ്മാതാവ് അഭിഷേക് അഗര്‍വാള്‍ ആണ് സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയെ ചുറ്റിപറ്റി നേരത്തെ മുതല്‍ പ്രചരിച്ച് കൊണ്ടിരുന്ന ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് കൊണ്ടാണ് കലാമിന്റെ ചിത്രം നിര്‍മ്മാതാവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡെക്കാന്‍ ക്രോണിക്കളാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.

ചിത്രം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് അബ്ദുള്‍ കലാമിന്റെ കുടുംബാംഗങ്ങളോട് അഭിഷേക് അനുവാദം വാങ്ങിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരം സിനിമകളിലൂടെ യുവാക്കളെ പ്രചോദിപ്പിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതെന്നും അതാണ് തങ്ങളുടെ ലക്ഷ്യമെന്നും അങ്ങിനെയാണ് കലാമിലേക്ക് എത്തിയെതെന്നുമാണ് ചിത്രം ചെയ്യുന്നതിനെ കുറിച്ച് അഭിഷേക് താക്കൂര്‍ പറഞ്ഞത്.

മഹാത്മഗാന്ധിയ്ക്ക് ശേഷം അദ്ദേഹമാണ് നമ്മുടെ ഹീറോയെന്നും ലോകം മുഴുവനുള്ളവര്‍ക്കും അദ്ദേഹത്തിന്റ വ്യക്തിത്വത്തെ കുറിച്ച് അറിയാമെന്നും താക്കൂര്‍ പറയുന്നു. അനില്‍ സുധാകര്‍ ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക. നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി