ആത്മീയതയുടെ സമയം.. രുദ്രാക്ഷം കഴുത്തിലിട്ട്, മേക്കപ്പില്ലാതെ അനുശ്രീ; പോസ്റ്റ് ചര്‍ച്ചയാകുന്നു

ആത്മീതയിലേക്ക് തിരിഞ്ഞ് നടി അനുശ്രീ. രുദ്രാക്ഷം കഴുത്തിലിട്ട്, മേക്കപ്പില്ലാതെ നില്‍ക്കുന്ന ചിത്രങ്ങളാണ് താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഒറ്റയ്ക്കുള്ള ജീവിതത്തെ കുറിച്ചും, ആത്മീയതയെ കുറിച്ചും പറഞ്ഞാണ് നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

”ആത്മീയതയുടെ സമയം. ഒന്നും പ്രതീക്ഷിക്കരുത്. ആരെയും കുറ്റപ്പെടുത്തരുത്. നിങ്ങളുടെ സന്തോഷവും സങ്കടങ്ങളും ഉള്ളില്‍ തന്നെ സൂക്ഷിക്കുക. എല്ലാം ശരിയാവും” എന്നാണ് അനുശ്രീ ചിത്രത്തിനൊപ്പം ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. താരത്തിന്റെ പോസ്റ്റ് ചര്‍ച്ചയായിരിക്കുകയാണ്.

പോസ്റ്റ് കണ്ട് നിരവധി പേരാണ് കമന്റുമായി എത്തുന്നത്. അനുശ്രീ ആത്മീയതയുടെ വഴിയിലേക്ക് പോയോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ‘തലവന്‍’ എന്ന ചിത്രമാണ് താരത്തിന്റെതായി പുറത്തുവന്നിരിക്കുന്നത്. ‘താര’ എന്ന ചിത്രമാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.

‘കഥ എന്നുവരെ’ എന്നൊരു ചിത്രം കൂടി അനുശ്രീയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നുണ്ട്. ‘ഡയമണ്ട് നെക്ലേസ്’ എന്ന ലാല്‍ജോസ് ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയ താരം നിരവധി ഹിറ്റ് കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ