'എല്ലാ പ്രതീക്ഷകളും നഷ്ടമായി, അനുഷ്‌ക ഷെട്ടിക്ക് ഇതെന്ത് പറ്റി?'; നടിക്കെതിരെ ബോഡി ഷെയ്മിംഗ് കമന്റുകള്‍, വിമര്‍ശനം

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് അനുഷ്‌ക ഷെട്ടി. എന്നാല്‍ താരം സിനിമയില്‍ നിന്നും അകന്നു നിന്നിട്ട് മുന്ന് വര്‍ഷമായി. 2020ല്‍ റിലീസ് ചെയ്ത ‘സൈലന്‍സ്’ എന്ന ചിത്രത്തിലാണ് താരം ഒടുവില്‍ വേഷമിട്ടത്. പിന്നീട് പൊതു പരിപാടികളില്‍ പോലും താരം അധകം പ്രത്യക്ഷപ്പെട്ടിരുന്നില്ല.

കര്‍ണാടകയിലെ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ അനുഷ്‌കയുടെ വീഡിയോയാണ് ഇപ്പോള്‍ വൈലാകുന്നത്. മഹാശിവരാത്രിയുടെ ഭാഗമായാണ് അനുഷ്‌ക കുടുംബത്തോടൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയത്. എന്നാല്‍ കടുത്ത രീതിയിലുള്ള ബോഡി ഷെയ്മിംഗ് ആണ് താരത്തിനെതിരെ ഇപ്പോള്‍ നടക്കുന്നത്.

‘അനുഷ്‌ക ഷെട്ടിയുടെ പുതിയ ചിത്രങ്ങള്‍. എല്ലാ പ്രതീക്ഷകളും നഷ്ടമായി’ എന്ന ക്യാപ്ഷനോടെയാണ് താരത്തിന്റെ ചിത്രങ്ങള്‍ പ്രതികരിക്കുന്നത്. ‘വളരെ സങ്കടത്തിലാണ്, ഞങ്ങളുടെ സ്വീറ്റിയെ മെലിഞ്ഞ് കാണണം.. ഞങ്ങള്‍ക്ക് കൂടുതല്‍ സിനിമകള്‍ വേണം’ എന്നിങ്ങനെയുള്ള കമന്റുകളും പ്രചരിക്കുന്നുണ്ട്.

അതേസമയം, സിനിമയിലേക്ക് തിരിച്ചു വരാനുള്ള തയാറെടുപ്പിലാണ് താരം. നവീന്‍ പോളിഷെട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അനുഷ്‌ക നായികയാകും. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താന്‍ അഭിനയിക്കുന്ന സിനിമയുടെ പോസ്റ്റര്‍ അനുഷ്‌ക തന്നെ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ