മനോഹരമായ സിനിമ; കുമ്പളങ്ങി നൈറ്റ്‌സിനെ പ്രശംസിച്ച് അനുഷ്‌ക ശര്‍മ്മ

കുമ്പളങ്ങി നൈറ്റ്‌സ് സിനിമയെ പ്രശംസിച്ച് ബോളിവുഡ് താരം അനുഷ്‌ക്ക ശര്‍മ്മ. “”മനോഹരമായ സിനിമ, മനോഹരമായ സംവിധാനം, മികച്ച കാസ്റ്റിംഗ്”” എന്നാണ് അനുഷ്‌ക്ക ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. സംവിധായകന്‍ മധു സി. നാരയണനെയും പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചിത്രത്തിലെ “ചെരാതുകള്‍ തോറും” എന്ന ഗാനം മാസ്റ്റര്‍ പീസാണെന്ന് ബോളിവുഡ് ഗായകന്‍ അര്‍ജിത്ത് സിംഗ് പറഞ്ഞിരുന്നു. ഗാനം ആലപിച്ച സിതാര ഇതിന് മറുപടിയുമായി രംഗത്തെത്തിയിരുന്നു. “ചെരാതുകള്‍ കൊണ്ടു വരുന്ന സന്തോഷം” എന്നാണ് സിത്താര കുറിച്ചത്.kumba

ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അന്ന ബെന്‍, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായത്. ഒരു തുരുത്തില്‍ ജീവിക്കുന്ന നാല് സഹോദരന്‍മാരുടെ കഥയാണ് ചിത്രം പറഞ്ഞത്. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കരന്റെയും സിനിമാ നിര്‍മ്മാണ കമ്പനിയായ “വര്‍ക്കിങ്ങ് ക്ലാസ് ഹീറോ”യും “ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്” എന്ന ബാനറില്‍ നസ്രിയയും ചേര്‍ന്നാണ് “കുമ്പളങ്ങി നൈറ്റ്‌സ്” നിര്‍മ്മിച്ചത്.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്ത മലയാള ചിത്രങ്ങള്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹെലന്‍, കപ്പേള അടക്കമുള്ള സിനിമകള്‍ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ