ഡയലോഗുകള്‍ ഇല്ലാതെ അനുഷ്‌ക ഷെട്ടിയുടെ 'നിശ്ശബ്ദം'; സസ്‌പെന്‍സ് നിറച്ച് ടീസര്‍, യൂട്യൂബ് ട്രെന്‍ഡിംഗില്‍

അനുഷ്‌ക ഷെട്ടിയും മാധവനും ഒന്നിക്കുന്ന ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം “നിശ്ശബ്ദ”ത്തിന്റെ ടീസര്‍ പുറത്ത്. റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ 36 ലക്ഷം കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിംഗ ലിസ്റ്റില്‍ എട്ടാം സ്ഥാനത്ത് തുടരുകയാണ് ടീസര്‍.

ആന്റണി എന്ന കാഴ്ചവൈകല്യമുള്ള സെലിബ്രിറ്റി ഗായകനായാണ് മാധവന്‍ വേഷമിടുന്നത്. സാക്ഷി എന്ന ഊമയായ ചിത്രകാരിയുടെ വേഷത്തിലാണ് അനുഷ്‌ക എത്തുന്നത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അനുഷ്‌കയും മാധവനും വീണ്ടും ഒന്നിക്കുന്നത്. 2006-ല്‍ റിലീസ് ചെയ്ത “രെന്‍ഡു” ആയിരുന്നു ഇരുവരും ഒരുമിച്ച ആദ്യ ചിത്രം.

ഗോപി മോഹന്‍, കൊന വെങ്കട് ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ജലി, കില്‍ബില്‍ ഫെയിം മൈക്കല്‍ മാഡ്സെന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ നാല് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല