ഉണ്ണി മുകുന്ദന്റെ പേര് എടുത്ത് പറഞ്ഞ് മാമാങ്കത്തിന് ആശംസ; ഇക്കയെ തേച്ചൊട്ടിച്ചെന്ന് കമന്‍റ്; മറുപടി നല്‍കി അനുമോള്‍

ആരാധകരുടെ നീണ്ട കാലമായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മാമാങ്കം ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ അടക്കമുള്ള സിനിമാ താരങ്ങള്‍ രംഗത്തു വന്നിരുന്നു. പ്രശസ്ത നടി അനുമോള്‍ ഉണ്ണി മുകുന്ദന്റെ പേര് എടുത്തു പറഞ്ഞാണ് ഈ ചിത്രത്തിന് ആശംസകള്‍ നല്‍കിയത്. ഇതില്‍ നിരസം തോന്നിയ ഒരു ആരാധകന്‍ ഇട്ട കമന്റും അതിന് അനുമോള്‍ നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ഉണ്ണി മുകുന്ദന്റെ പേര് എടുത്തു പറഞ്ഞുള്ള ആശംസയ്ക്ക് ഒരാള്‍ “പാവം ഇക്കയെ തേച്ചൊട്ടിച്ചു” എന്നാണ് കമന്റ് ചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ട അനു ഉടന്‍ തന്നെ അതിന് മറുപടിയും നല്‍കി. “മമ്മുക്ക നമ്മുടെ ഒക്കെ ആശംസകള്‍ക്കും മുകളില്‍ നില്‍ക്കുന്ന ആളല്ലേ” എന്നായിരുന്നു അനുമോളുടെ മറുപടി. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

https://www.instagram.com/p/B59XWAegoEw/?utm_source=ig_web_copy_link

മാമാങ്കത്തിന് റിലീസ് കേന്ദ്രങ്ങളില്‍ നിന്നെല്ലാം ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് വരുന്നത്. വാക്കുകള്‍ കൊണ്ട് വര്‍ണിക്കാവുന്നതിനും അപ്പുറമാണ് ചിത്രമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.ചാവേറുകള്‍ക്കൊപ്പം ഒരു കാലഘട്ടത്തിന്റെ ചരിത്രം പറയാന്‍ മാമാങ്കം നാല് ഭാഷകളിലായി നാല്‍പത്തിയഞ്ച് രാജ്യങ്ങളിലെ രണ്ടായിരത്തോളം സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ മാമാങ്കം പുതിയ സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്.

Latest Stories

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു