"ചില സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാകുമ്പോഴാണ് അറിയുന്നത് ആ സ്വപ്നങ്ങൾക്ക് നമ്മളോളം പ്രായമുണ്ടായിരുന്നു എന്ന്.." സന്തോഷവാർത്തയുമായി ജോർജ്

തന്റെ സ്വപ്നം സഫലമായ സന്തോഷം ആരാധകരുമായി പങ്കുവെച്ച് കരിക്ക് താരം അനു കെ അനിയൻ. കരിക്ക് വെബ് സീരിയസിലൂടെ ജോർജ് എന്ന പേരിൽ മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് അനു. തൻ്റെ സ്വപ്നമായ കാർ  സ്വന്തമാക്കിയ സന്തോഷത്തിലാണ് നടൻ.  കിയ സോണറ്റാണ് അനു സ്വന്തമാക്കിയത്

‘ചില സ്വപ്‌നങ്ങൾ യാഥാർഥ്യമാകുമ്പോഴാണ് അറിയുന്നത് ആ സ്വപ്നങ്ങൾക്ക് നമ്മളോളം പ്രായമുണ്ടായിരുന്നു എന്ന്’ എന്ന അടിക്കുറിപ്പോടെ പുതിയ കാർ വാങ്ങിയ വിവരം അനു  സോഷ്യൽ മിഡീയായിലൂടെ പങ്കുവെച്ചിട്ടുള്ളത്. കിയയുടെ ചെറു എസ്‍യുവി സോണറ്റാണ് അനുവിന്റെ കാർ.

സോണറ്റിന്റെ ഏതു വകഭേദമാണ് നടൻ വാങ്ങിയതെന്ന് വ്യക്തമല്ല. മൂന്ന് എൻജിൻ ഓപ്ഷനോടു കൂടിയാണ് സോണറ്റ് വിപണിയിലെത്തിയത്. ഒരു ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍. ഏകദേശം 7.15 ലക്ഷം രൂപമുതല്‍ 13.09 ലക്ഷം രൂപ വരെയാണ് കാറിന്റെ എക്‌സ്‌ഷോറൂം വില.

വെബ്‌സീരീസുകളിലൂടെ ഏതു വേഷവും അനായാസം കൈകാര്യം ചെയ്യാനാകുമെന്ന് തെളിയിച്ച താരമാണ് അനു. കരിക്കിന്റെ തേരാപ്പാരയിലൂടെയാണ് അനു അഭിനയ രംഗത്തെത്തിയത് . അതിലെ ജോര്‍ജ് എന്ന കഥാപാത്രം പ്രക്ഷകരില്‍ ചിരപ്രതിഷ്ഠ നേടിയിരുന്നതിനാല്‍ ആ പേരിലാണ് അനു അറിയപ്പെടുന്നതും.

Latest Stories

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി വിജയ് പങ്കെടുത്തേക്കും

വി ഡി സതീശന്‍ മന്ത്രിസഭയില്‍ ചെന്നിത്തലയ്ക്ക് ആഭ്യന്തരം; മന്ത്രിസ്ഥാനം ഉറപ്പിച്ച് കെ മുരളീധരനും സണ്ണി ജോസഫും ബിന്ദു കൃഷ്ണയും എം ലിജുവും

'തോൽപ്പിച്ചത് പെരുമാറ്റം, പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല'; സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിന് വിമർശനം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; അതിശക്തമായ കാറ്റിനും മഴയക്കും സാധ്യത

'ഇപ്പോള്‍ ഒന്ന് തൊട്ട് നോക്കൂ കോണ്‍ഗ്രസ് രക്തമാണ് വരിക, കോണ്‍ഗ്രസാണ് ഞങ്ങള്‍ക്കെല്ലാം'; പാര്‍ട്ടി തീരുമാനം പറഞ്ഞു കഴിഞ്ഞാല്‍ അതിനൊപ്പം അടിയുറച്ചു പോരാടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് വി ഡിയ്‌ക്കൊപ്പം നിന്ന് കെ സി വേണുഗോപാല്‍

ലോക്കപ്പിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിക്കൽ; പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

'ഒന്നും ഒളിക്കരുത്' തമിഴ്‌നാട്ടിലെ തോൽവിക്കുള്ള കാരണങ്ങൾ പഠിക്കാൻ 38 അംഗ കമ്മിറ്റിക്ക് രൂപം നൽകി ഡിഎംകെ; ജൂൺ അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കും

കൊച്ചിക്കാരൻ മുഖ്യമന്ത്രി ആകുമ്പോൾ  പശ്ചിമകൊച്ചിയുടെ പ്രതീക്ഷകൾ

ആഭ്യന്തരം ചെന്നിത്തലയ്ക്ക്?; അനുനയ നീക്കത്തിന് രണ്ടാം വട്ടവും രമേശ് ചെന്നിത്തലയെ കണ്ടു വി ഡി സതീശന്‍; ആഭ്യന്തരം നല്‍കിയാല്‍ ധനകാരം കയ്യില്‍ വെയ്ക്കും

'മുസ്ലിം ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്, ലീഗിന്റേത് ഉറച്ച മതേതര നിലപാട്: വി. ഡി. സതീശൻ