റൊമാന്റിക് മാസ് എന്റര്‍ടെയ്‌നറുമായി ആന്റണി വര്‍ഗീസ്; കൂടെ ഷൈന്‍ ടോം ചാക്കോയും

ക്യാമ്പസ് ചിത്രവുമായി യുവനടന്‍ ആന്റണി വര്‍ഗീസ്. നവാഗതനായ നഹാസ് ഹിദായത്താണ് ആന്റണി വര്‍ഗീസിനെ നായകനാക്കി ക്യാമ്പസ് ചിത്രം ഒരുക്കുന്നത്. ബേസില്‍ ജോസഫിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിട്ടിട്ടുള്ള വ്യക്തിയാണ് നഹാസ്. ജല്ലിക്കട്ടിനു ശേഷം ഓപ്പസ് പെന്റയുടെ ബാനറില്‍ ഒ. തോമസ് പണിക്കരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

റൊമാന്റിക് മാസ് എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസിനൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ഷൈന്‍ ടോം ചാക്കോ, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍. പുതുമുഖമാണ് നായിക.

അനില്‍ നാരായണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.സുദീപ് ഇളമണ്‍ ഛായാഗ്രഹണവും, ജേക്‌സ് ബിജോയ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് നൗഫല്‍. ചിത്രം ഫെബ്രുവരിയില്‍ ആരംഭിക്കും.

“സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍” ടീം വീണ്ടും ഒന്നിക്കുന്ന അജഗജാന്തരമാണ് ഷൂട്ടിംഗ് പുരോഗമിക്കുന്ന ആന്റണി വര്‍ഗീസ് ചിത്രം. ആന്റണി വര്‍ഗീസ് നായകനാകുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോക്, സാബുമോന്‍, സുധി കോപ്പ, ലുക്ക് മാന്‍, ജാഫര്‍ ഇടുക്കി തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍