'വാട്ട് ആന്‍ ഐഡിയ സര്‍ജി', അമൂലിന്റെ 'ജല്ലിഗുഡ്' പോസ്റ്റര്‍ ഏറ്റെടുത്ത് ആന്റണി

“ജല്ലിക്കട്ട്” ചിത്രത്തിന്റെ ഓസ്‌കര്‍ എന്‍ട്രി ആഘോഷിച്ച് അമൂലിന്റെ പുതിയ പരസ്യം. അമൂല്‍ ഗേളിനൊപ്പം വെണ്ണ കഴിക്കുന്ന ആന്റണിയും പിന്നിലായി “കട്ടു എ പീസ് ഓഫ് ബട്ടര്‍” എന്ന് ചോദിച്ചു നില്‍ക്കുന്ന പോത്തും ഓസ്‌കര്‍ ശില്‍പ്പവും അടങ്ങുന്നതാണ് പോസ്റ്റര്‍. “”ജല്ലിക്കട്ട്, 2021 ഓസ്‌കറിലെ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി”” എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

ആന്റണി വര്‍ഗീസും ഈ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. “”വാട്ട് ആന്‍ ഐഡിയ സര്‍ജി”” എന്ന ക്യാപ്ഷനോടെയാണ് താരം പോസ്റ്റര്‍ പങ്കുവെച്ച് കുറിച്ചത്. 2011-ന് ശേഷം ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയാകുന്ന മലയാള ചിത്രമാണ് ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ട്. 27 ചിത്രങ്ങളില്‍ നിന്നാണ് ജല്ലിക്കട്ടിനെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്തത്.

ലിജോയുടെ സംവിധാന മികവിനെയും പ്രൊഡക്ഷന്‍ ക്വാളിറ്റിയെയും ജൂറി ബോര്‍ഡ് പ്രശംസിച്ചിരുന്നു. 2019-ല്‍ പുറത്തിറങ്ങിയ ജല്ലിക്കട്ട് ഏറെ പ്രേക്ഷക ശ്രദ്ധയും നിരൂപണ പ്രശസകളും നേടിയ ചിത്രമാണ്. നിരവധി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിച്ച ചിത്രമാണ് ജല്ലിക്കട്ട്. മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലചിത്ര പുരസ്‌കാരവും ലിജോ ജോസ് പെല്ലിശേരിക്ക് ലഭിച്ചിരുന്നു.

ഗ്രാമത്തില്‍ കയറ് പൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് ജല്ലിക്കട്ട് പറഞ്ഞത്. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്