നിഗൂഢതകളൊളിപ്പിച്ച് ' സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍ ' ; ആന്റണി വര്‍ഗീസിന്റെ പുതിയ ചിത്രത്തിന്റെ ടീസര്‍ കാണാം

എൺപത്തിയാറ്‌ പുതുമുഖങ്ങളുമായി മലയാള സിനിമയില്‍ വേറിട്ടൊരു ഇടം കണ്ടെത്തിയ ചിത്രമാണ് അങ്കമാലി ഡയറീസ്. ചിത്രത്തിനോടൊപ്പം തന്നെ അതില്‍ അഭിനയിച്ച താരങ്ങളും പ്രേക്ഷക ശ്രദ്ധ നേടി. അപ്പാനി രവിയും ലിച്ചിയുമെല്ലാം മറ്റു ചിത്രങ്ങളിലൂടെ നിറഞ്ഞാടിയപ്പോള്‍ നായകനായ വിന്‍സെന്റ് പെപ്പെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആന്റണി വര്‍ഗീസിന്റെ മുഖം പിന്നീട് എവിടേയും കണ്ടില്ല.

മറ്റൊരു ശക്തമായ കഥാപാത്രവുമായി ആന്റണി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് “സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍” എന്ന ചിത്രത്തിലൂടെ.പേരു സൂചിപ്പിക്കുന്നത് പോലെ നിഗൂഢതകള്‍ നിറഞ്ഞ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്. 1.43 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ടൊവിനോ തോമസാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. കോട്ടയത്തിന്റെ പശ്ചാത്തലത്തില്‍ ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

https://www.facebook.com/ActorTovinoThomas/videos/334681983682828/

അങ്കമാലി ഡയറീസിന് ശേഷം ഇരുനൂറോളം കഥകള്‍ കേട്ട ശേഷമാണ് ആന്റണി ഈ ചിത്രം തെരഞ്ഞെടുത്തത്. ആദ്യ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് “സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍” എന്ന ചിത്രത്തിന്റെയും ടീം. ടിനു പാപ്പച്ചന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് നവാഗതനായ ദിലീപ് കുര്യനാണ്.

തിരക്കഥാകൃത്തും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍ ആദ്യമായി നിര്‍മാതാവാകുന്ന ചിത്രം കൂടെയാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍.അങ്കമാലി ഡയറീസിന്റെ സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരിയും തിരക്കഥകൃത്ത് ചെമ്പന്‍ വിനോദും സഹനിര്‍മാതാക്കളായും എത്തുന്നു. നായിക പുതുമുഖമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്കമാലി ഡയറീസ് താരം ടിറ്റോ വില്‍സണനൊപ്പം വിനായകന്‍, ചെമ്പന്‍ വിനോദ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

Latest Stories

യുവാക്കളെ തെറ്റായി ബാധിക്കും, വിക്രം അക്രമം പ്രോത്സാഹിപ്പിക്കുന്നു; 'വീര ധീര ശൂര'നെതിരെ പരാതി, പോസ്റ്റര്‍ വിവാദത്തില്‍

ശ്രീനിയേട്ടന്റെ സംവിധാനത്തില്‍ നായികയായി, അത് നടക്കില്ല ഞാന്‍ വീട്ടില്‍ പോണു എന്ന് പറഞ്ഞ് ഒരൊറ്റ പോക്ക്.. എട്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും കാണുന്നത്: ഭാഗ്യലക്ഷ്മി

ചില സിനിമകള്‍ ചെയ്യാന്‍ ഭയമാണ്, പലതും ഉപേക്ഷിക്കേണ്ടി വന്നു, അച്ഛനും അമ്മയ്ക്കും അതൊന്നും ഇഷ്ടമല്ല: മൃണാള്‍ ഠാക്കൂര്‍

ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണം; അല്ലെങ്കില്‍ നിയമനടപടി; വ്യാജപ്രചരണത്തില്‍ ശോഭ സുരേന്ദ്രനെതിരെ വക്കീല്‍ നോട്ടീസയച്ച് ഗോകുലം ഗോപാലന്‍

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്