മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ ചിത്രം.. ; സൂചന നല്‍കി അഖില്‍ സത്യന്‍

മോഹന്‍ലാലിനെ നായകനാക്കി സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യന്‍ സിനിമ സംവിധാനം ചെയ്യുന്നു. ചിത്രത്തില്‍ ഇന്ത്യയിലെ മികച്ച താരങ്ങള്‍ അണിനിരക്കുമെന്ന് സൂചന നൽകി ഇരട്ട സഹോദരൻ അഖില്‍ സത്യന്‍. ഫേസ്ബുക്കിലൂടെയാണ് അഖില്‍ സത്യന്‍ തന്റെ സഹോദരന്‍ ചെയ്യാന്‍ പോകുന്ന ചിത്രത്തിന്റെ സൂചനകള്‍ നല്‍കിയത്.

‘അനൂപ് ഒരു രസകരമായ വലിയ ചിത്രവുമായി വരുന്നുണ്ട്. കംപ്ലീറ്റ് ആക്ടറിനൊപ്പം ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യാനാണ് അവന്‍ ഉദ്ദേശിക്കുന്നതെന്നാണ് അഖില്‍ സത്യന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

ഈ പോസ്റ്റ് വന്നതിനു പിന്നാലെ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ മോഹ​ന്‍ലാല്‍ ആരാധകര്‍ ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെക്കുന്നുണ്ട്. അതേസമയം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ലഘുചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി ഒരുക്കുന്ന ആന്തോളജിയുടെ ഭാ​ഗമാണ് ഈ ചിത്രം.വരനെ ആവശ്യമുണ്ടാണ് അനൂപ് സത്യന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ കല്യാണി പ്രിയദര്‍ശന്‍, സുരേഷ് ഗോപി, ശോഭന തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം വലിയ വിജയം നേടിയിരുന്നു.

ഏറെ നാളുകള്‍ക്ക് ശേഷം ശോഭന- സുരേഷ് ഗോപി ജോഡികള്‍ ഒന്നിച്ച ചിത്രം കൂടിയായിരുന്നു വരനെ ആവശ്യമുണ്ട്. അതേസമയം അഖില്‍ സത്യന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഫഹദ് ഫാസില്‍ ചിത്രം പാച്ചുവും അത്ഭുതവിളക്കും ഡിസംബറിലാണ് തിയേറ്ററുകളില്‍ എത്തുക. അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് പാച്ചുവും അത്ഭുത വിളക്കും.

Latest Stories

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്

ദീപിക പദുകോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി, ചരിത്ര നേട്ടത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം

ജയശങ്കറിന് പകരക്കാരനായി മോദി തരൂരിനെ തിരഞ്ഞെടുക്കുമോ?