അതിലെ ഓരോ സീനും ഡയലോഗും വരെ കാണാപാഠം; അച്ഛന്‍ സംവിധാനം ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പട്ട സിനിമയെക്കുറിച്ച് അനൂപ്

സത്യന്‍ അന്തിക്കാടിന്റെ പാത പിന്തുടര്‍ന്ന് സംവിധാന രംഗത്തു ഇപ്പോള്‍ തന്റെ മുദ്ര പതിപ്പിച്ചിരിക്കുകയാണ് അനൂപ് സത്യനും. അനൂപ് രചിച്ചു സംവിധാനം ചെയ്ത ആദ്യ ചിത്രമായ വരനെ ആവശ്യമുണ്ട് ഇപ്പോള്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചു നടന്ന ഒരു പരിപാടിയില്‍ വെച്ചു തനിക്കു ഏറ്റവും കൂടുതല്‍ ഇഷ്ട്ടപ്പെട്ട, അച്ഛന്‍ സംവിധാനം ചെയ്ത ചിത്രമേതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അനൂപ് സത്യന്‍.

അച്ഛന്‍ സംവിധാനം ചെയ്ത തന്റെ ഏറ്റവും പ്രീയപ്പെട്ട ചിത്രം നാടോടിക്കാറ്റ് ആണെന്നാണ് അനൂപ് പറയുന്നത്. തങ്ങള്‍ ഏറ്റവും കൂടുതല്‍ കണ്ട ചിത്രമതാണെന്നും അതിലെ ഓരോ സീനും ഡയലോഗും വരെ കാണാപാഠമാണെന്നും അനൂപ് സത്യന്‍ പറയുന്നു.

കൂടാതെ സന്ദേശം, പൊന്മുട്ടയിടുന്ന താറാവ് എന്നീ ചിത്രങ്ങളും തന്റെ ഫേവറിറ്റാണെന്നും അനൂപ് പറഞ്ഞു. മോഹന്‍ലാല്‍ നായകനായി ശ്രീനിവാസന്‍ രചിച്ചു സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് നാടോടിക്കാറ്റ്. തിലകന്‍, ജയറാം, ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്ത സത്യന്‍ അന്തിക്കാട് ചിത്രമാണ് സന്ദേശം. ഈ ചിത്രം രചിച്ചതും ശ്രീനിവാസനാണ്. രഘുനാഥ് പാലേരി രചിച്ച സത്യന്‍ അന്തിക്കാട് ചിത്രമാണ് പൊന്മുട്ടയിടുന്ന താറാവ്.

Latest Stories

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം