രണ്‍വീര്‍ സിംഗിന്റെ 'അന്യന്‍' പ്രതിസന്ധിയില്‍; നിര്‍മ്മാതാവ് ശങ്കറിന് എതിരെ ഹൈക്കോടതിയിലേക്ക്

‘അന്യന്റെ’ നിര്‍മ്മാതാവ് ആസ്‌കര്‍ രവിചന്ദ്രന്‍ ചിത്രത്തിന്റെ ഹിന്ദി റീമേക്കിനെതിരെ ഹൈക്കോടതിയിലേക്ക്. സംവിധായകന്‍ ശങ്കറിനും നിര്‍മ്മാതാവ് ജയനിതാള്‍ ഗദ്ദക്കുമെതിരെയാണ് രവിചന്ദ്രന്‍ പരാതി നല്‍കിയിരിക്കുന്നത്. മുമ്പ് രവിചന്ദ്രന്‍ ശങ്കറിനെതിരെ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറില്‍ പരാതി നല്‍കിയിരുന്നു. ‘ഞാന്‍ ശങ്കറിനും ജയനിതാള്‍ ഗദ്ദക്കുമെതിരെ കോടതിയെ സമീപിക്കുകയാണ്. എന്റെ സമ്മതം ഇല്ലാതെ അവര്‍ക്ക് സിനിമ റീമേക്ക് ചെയ്യാനാവില്ല. കാരണം സിനിമയുടെ കോപ്പി റൈറ്റ് എന്റെയാണ്. അതിനാല്‍ ഞാനാണ് സിനിമയുടെ ഓതര്‍’ എന്നാണ് രവിചന്ദ്രന്‍ പറയുന്നത്.

തിരക്കഥ തന്റേതാണെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നാണ് പരാതിയില്‍ ശങ്കറിന്റെ പ്രതികരണം. ‘ശങ്കറിന് എന്ത് വേണമെങ്കിലും അവകാശപ്പെടാം. പക്ഷെ എല്ലാവര്‍ക്കും അറിയാം അന്യന്‍ എന്റെ സിനിമയാണെന്ന്. ഞാനാണ് ശങ്കറിനെ സംവിധാനം ചെയ്യാന്‍ നിയമിച്ചത്.’ എന്നാണ് ശങ്കറിന്റെ പ്രതികരണത്തില്‍ രവിചന്ദ്രന്റെ വാദം.

അന്യന്‍ അപരിചിത് എന്ന പേരില്‍ 2006ല്‍ ഹിന്ദിയില്‍ റിലീസ് ചെയ്തിരുന്നു. മദ്രാസ് ഹൈക്കോടതിയിലാണ് രവിചന്ദ്രന്‍ പരാതി സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ മുംബൈ ഫിലിം അസോസിയേഷനുമായി സംസാരിച്ച ശേഷം കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്