ജിമ്മില്‍ എത്തിയ അന്നയും മമിതയും; ഒന്നിച്ച് വര്‍ക്കൗട്ട് ചെയ്ത് താരങ്ങള്‍, വീഡിയോ

ജിമ്മില്‍ കട്ട വര്‍ക്കൗട്ടില്‍ അന്ന ബെന്നും മമിത ബൈജുവും. മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാര്‍ ഒന്നിച്ച് വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബോക്‌സ്‌ബേണില്‍ ആണ് ഇരുവരും വര്‍ക്കൗട്ട് ചെയ്യുന്നത്.

ട്രെയിനറുടെ നിര്‍ദ്ദേശങ്ങള്‍ ക്ഷമയോടെ കേട്ട് മനസ്സിലാക്കി വളരെ കൂളായി വര്‍ക്കൗട്ട് ചെയ്യുന്ന മമിതയേയും അന്നയേയും വീഡിയോയില്‍ കാണാം. സൂപ്പര്‍ ശരണ്യ, പ്രണയവിലാസം, പ്രേമലു തുടങ്ങി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നടിയാണ് മമിത ബൈജു. പ്രേമലുവിന്റെ വിജയം കേരളത്തിന് പുറത്തും നിരവധി ആരാധകരെ മമിതയ്ക്ക് നേടിക്കൊടുത്തു.

അടുത്തിടെ തമിഴിലും മമിത അരങ്ങേറ്റം കുറിച്ചിരുന്നു. ചുരുണ്ട മുടിയും കുസൃതി നിറഞ്ഞ ചിരിയും സ്വാഭാവികമായ അഭിനയശൈലിയും കൊണ്ട് ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം കവര്‍ന്ന അഭിനേത്രിയാണ് അന്ന ബെന്‍.

തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തിന്റെ മകളാണ് അന്ന. ഹെലന്‍, കപ്പേള, സാറാസ്, നൈറ്റ് ഡ്രൈവ്, കാപ്പ, ത്രിശങ്കു എന്നിവയാണ് അന്നയുടെ ശ്രദ്ധേയ ചിത്രങ്ങള്‍. കല്‍ക്കി 2898 എഡി എന്ന തെലുങ്ക് ചിത്രത്തിലും, കൊട്ടുക്കാളി എന്ന തമിഴ് ചിത്രത്തിലും അന്ന വേഷമിട്ടിരുന്നു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും