അഞ്ചാം പാതിരയിലെ സൈക്കോ സൈമണ്‍; മലയാള സിനിമയിലെ മേക്കപ്പ് ആര്‍ടിസ്റ്റ്

അഞ്ചാംപാതിര സിനിമ കണ്ടവര്‍ മറക്കാത്ത ഒരു കഥാപാത്രമാണ് “സൈക്കോ സൈമണ്‍”. സിനിമ അവസാനിച്ചിട്ടും ആളുകളെ വേട്ടയാടിയ ആ കഥാപാത്രത്തെ അവതരിപ്പിച്ചത് മേക്കപ്പ് ആര്‍ടിസ്റ്റ് ആയി സിനിമയിലെത്തിയ സുധീര്‍ സൂഫി ആണ്. അഞ്ചാം പാതിരയുടെ അസോസിയേറ്റ് ഡയറക്ടറായ അമല്‍ സി. ബേബിയാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ സുധീറിനെ ചിത്രത്തിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്.

ചെറിയ വേഷമായിരുന്നെങ്കിലും പ്രേക്ഷകരെ വിറപ്പിച്ച കഥാപാത്രമായിരുന്നു സുധീറിന്റെ സൈക്കോ സൈമണ്‍. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തന്ന പിന്തുണ വളരെ വലുതായിരുന്നുവെന്ന് സുധീര്‍ പറയുന്നു. നാട്ടിലൊക്കെ ഒരുപാട് പേര്‍ തിരിച്ചറിഞ്ഞ് തുടങ്ങിയെന്നും പ്രേക്ഷകര്‍ കഥാപാത്രം ഏറ്റെടുത്തു എന്നറിയുന്നതില്‍ സന്തോഷമുണ്ടെന്നും സുധീര്‍ പ്രതികരിച്ചു.

തിയേറ്ററുകളിലെത്തിയപ്പോള്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രം അഞ്ചാം പാതിര മിനിസ്‌ക്രീനിലെത്തിയതിനു ശേഷവും കൂടുതല്‍ നിരീക്ഷണങ്ങള്‍ക്ക് വിധേയമാവുകയാണ്. കേരളക്കരയെ ഞെട്ടിച്ച നന്തന്‍കോട് കൂട്ട കൊലപാതക കേസിലെ പ്രതി കേഡല്‍ ജീന്‍സന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് “സൈക്കോ സൈമണ്‍” രൂപം കൊണ്ടതെന്നാണ് ഒരു വിഭാഗം പറയുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ