'ക്ലാസ് ഇഷ്യൂ കാസ്റ്റ് ഇഷ്യൂ ആക്കി'; അനില്‍-ബാസ്റ്റിന്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കി ഫെഫ്ക

ബിനീഷ് ബാസ്റ്റിന്‍-അനില്‍ രാധാകൃഷ്ണ മേനോന്‍ പ്രശ്‌നം ഒത്തുതീര്‍പ്പായി. സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ സമവായ ചര്‍ച്ചയിലാണ് പ്രശ്‌നം ഒത്തുതീര്‍പ്പായത്. ക്ലാസ് വിഷയം ഒരു കാസ്റ്റ് വിഷയമാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചതെന്നും ആരുടെയും പക്ഷം പിടിക്കാനില്ലെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ജാതി അധിഷേപം ഉണ്ടായിട്ടില്ല. ഫെഫ്ക ഇരുപക്ഷവും ചേരുന്നില്ല. അനിലിനും ബിനീഷിനും കാര്യങ്ങള്‍ ബോധ്യപ്പെട്ടു. അനിലിന് ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ട്. വര്‍ഗപരമായ പരാമര്‍ശം ഉണ്ടായി എന്നത് സംശയപരമായി നിലകൊള്ളുന്നു. ഇരുവരും തമ്മില്‍ നേരത്തെ ഉണ്ടായിരുന്ന സൗഹൃദം നിലനില്‍ക്കും. ഇത്തരം സംഭവങ്ങള്‍ തുടര്‍ന്ന് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നും ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം അനിലിനെതിയെ പ്രസ്താവന നടത്തിയെ സംഘടന അംഗങ്ങള്‍ക്ക് കര്‍ശന താക്കീത് നല്‍കുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പ്രശ്നം ഒത്തുതീര്‍പ്പായെങ്കിലും അനിലിന്‍റെ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് ബിനീഷ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ