വാഴയില കൊണ്ടുള്ള ഫോട്ടോഷൂട്ട് ഒരുക്കിയത് ഇങ്ങനെ; മേക്കിംഗ് വീഡിയോ

വാഴയില കൊണ്ടുള്ള വസ്ത്രം ധരിച്ചുള്ള അനിഖ സുരേന്ദ്രന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രമുഖ ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പി പകര്‍ത്തിയ ചിത്രങ്ങള്‍ മികച്ച പ്രതികരണം നേടി. ഈ ഫോട്ടോഷൂട്ടിന്റെ മേക്കിംഗ് വീഡിയോയാണ് മഹാദേവന്‍ തമ്പി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

ഏറെ പണിപ്പെട്ട് തന്നെയാണ് ചിത്രങ്ങള്‍ എടുത്തതെന്ന് വീഡിയോ കാണുമ്പോഴാണ് മനസിലാകുന്നത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. വാഴയില വസ്ത്രത്തിനൊപ്പം വാഴക്കൂമ്പ് കൊണ്ടുള്ള കിരീടവും വളയും ഒക്കെ ഒരുക്കുന്നതും വീഡിയോയില്‍ കാണാം.

ബാലതാരമായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് അനിഖ സുരേന്ദ്രന്‍. തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങി നില്‍ക്കുന്ന അനിഖയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സത്യന്‍ അന്തിക്കാട് ഒരുക്കിയ “കഥ തുടരുന്നു” എന്ന ചിത്രത്തിലൂടെയാണ് അനിഖ അഭിനയ രംഗത്തേക്കെത്തിയത്.

https://www.instagram.com/p/CDlwCtBjKOz/

ജയലളിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച വെബ് സീരിസ് “ക്യുനി”ലും മികച്ച പ്രകടനമാണ് അനിഖ കാഴ്ച വച്ചത്. “യെന്നെ അറിന്താല്‍”, “വിശ്വാസം” എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലും അനിഖ ശ്രദ്ധേയായിരുന്നു. 5 സുന്ദരികള്‍ എന്ന മലയാള ചിത്രത്തില്‍ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ