ഡാവിഞ്ചിയുടെ മൊണാലിസയിലെ പോലെ 'പിസാസ് 2'വിലെ ലുക്ക്; 'മാസ്റ്ററി'ല്‍ നായികയായി ആന്‍ഡ്രിയ, ജന്മദിനത്തില്‍ ആരാധകരെ ഞെട്ടിച്ച് താരം

മുപ്പത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുകയാണ് നടി ആന്‍ഡ്രിയ ജെര്‍മിയ. കഴിഞ്ഞ ദിവസമാണ് താരം പിറന്നാള്‍ ആഘോഷമാക്കിയത്. താരത്തിന്റെതായി ഒരുങ്ങുന്ന രണ്ട് ചിത്രങ്ങളുടെ ലുക്ക് പോസ്റ്ററുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്. “പിസാസ് 2”, “മാസ്റ്റര്‍” എന്നീ ചിത്രങ്ങളിലെ ആന്‍ഡ്രിയയുടെ വ്യത്യസ്തമായ ലുക്കാണ് ചര്‍ച്ചയാകുന്നത്.

“”മെഴുകുതിരികള്‍ കൊളുത്തി നമുക്ക് നമ്മുടെ കേന്ദ്ര കഥാപാത്രത്തിന്റെ സ്പെഷ്യല്‍ ദിവസം ആഘോഷിക്കാം”” എന്ന് കുറിച്ചാണ് സംവിധായകന്‍ മിഷ്‌കിന്‍ പിസാസ് 2വിന്റെ ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്. തലയില്‍ സ്‌കാര്‍ഫും കൈയില്‍ വാച്ചുമായി ഒരു ടേബിളിന് മുന്നില്‍ ഇരിക്കുന്ന രീതിയിലാണ് പോസ്റ്ററില്‍ ആന്‍ഡ്രിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഡാവിഞ്ചിയുടെ മൊണാലിസയെ പോപ്പോലെ നിഗൂഢമായ ഭാവത്തിലാണ് പോസ്റ്ററില്‍ ആന്‍ഡ്രിയ എത്തിയിരിക്കുന്നത്. അതേസമയം, വിജയ്‌ക്കൊപ്പം ഒരു കൂട്ടം ആളുകള്‍ക്ക് നടുവില്‍ ഇരിക്കുന്ന പോസ്റ്ററാണ് മാസ്റ്റര്‍ ചിത്രത്തിന്റെതായി പുറത്തു വന്നിരിക്കുന്നത്.

വിജയ്‌ക്കൊപ്പം പുഞ്ചിരിയോടെ ഇരിക്കുന്ന ആന്‍ഡ്രിയയുടെ ചിത്രം ശ്രദ്ധ നേടുകയാണ്. വിജയ്‌ക്കൊപ്പം പ്രധാനപ്പെട്ട റോളിലാണ് ആന്‍ഡ്രിയ എത്തുന്നത് എന്ന് ചിത്രത്തില്‍ നിന്നും വ്യക്തമാണ്. ഇതോടെ ആന്‍ഡ്രിയയും മാളവിക മോഹനനും പ്രധാന വേഷത്തില്‍ എത്തുന്നതിനാല്‍ രണ്ടു നായികമാരുമായി കഥാഗതി എങ്ങനെ പോകും എന്ന തരത്തിലാണ് ആരാധകരുടെ ചര്‍ച്ചകള്‍.

Latest Stories

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല