സിനിമാ പ്രമോഷന്‍ വിനയായി, ഒടുവില്‍ ഒളിവില്‍ പോയി രാം ഗോപാല്‍ വര്‍മ്മ; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനെതിരേ അപകീര്‍ത്തിപരമായ പോസ്റ്റുകള്‍ പങ്കുവെച്ച കേസിലാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാനായി ആര്‍ജിവിക്ക് പൊലീസ് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ സംവിധായകന്‍ ഒളിവില്‍ പോയി.

ഇതോടെ സംവിധായകന്റെ ഹൈദരാബാദിലെ വീടിന് മുന്നില്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം, വെര്‍ച്വലായി ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അഭിഭാഷകന്‍ മുഖേനെ രാം ഗോപാല്‍ വര്‍മ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സിനിമാ പ്രമോഷന്റെ ഭാഗമായാണ് സംവിധായകന്‍ മുഖ്യമന്ത്രിയെയും കുടുംബത്തെയും ആക്ഷേപിച്ചത്.

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും മോശം പരാമര്‍ശങ്ങള്‍ നടത്തുകയുമാണ് ആര്‍ജിവി ചെയ്തത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മകന്‍ നാരാ ലോകേഷ്, മരുമകള്‍ ബ്രഹ്‌മണി എന്നിവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് തന്റെ പുതിയ ചിത്രം ‘വ്യൂഹ’ത്തിന്റെ പ്രമോഷന്റെ ഭാഗമായി രാം ഗോപാല്‍ വര്‍മ പ്രചരിപ്പിച്ചത്.

ഐടി ആക്ട് പ്രകാരമാണ് കേസ്. തെലുങ്കുദേശം നേതാക്കള്‍ക്കെതിരേ സംവിധായകന്‍ എന്നും വിവാദ പ്രസ്താവനകള്‍ നടത്താറുണ്ട്. 2019ല്‍ പുറത്തിറങ്ങിയ ലക്ഷ്മീസ് എന്‍ടിആര്‍ എന്ന ചിത്രം ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം സ്ഥാപകനുമായ നന്ദമുരി താരക രാമറാവുവിനെ (എന്‍ടിആര്‍) വിമര്‍ശിച്ചു കൊണ്ടുള്ളതായിരുന്നു.

Latest Stories

നിർമാണത്തിലിരിന്ന പാലത്തിന്റെ സ്പാൻ തകർന്ന് അപകടം; കാണാതായ തൊഴിലാളികളിൽ ഒരാൾ മരിച്ചു

'നമുക്കൊരു വൈകുന്നേരം ഒന്നിച്ചുകൂടാം', മോഹൻലാലിന്റെ അഭിനന്ദന സന്ദേശത്തിന് മറുപടിയുമായി ഷാരൂഖ് ഖാൻ

IND vs ENG: അതെ... സിറാജ്, നിങ്ങളൊരു യഥാർത്ഥ പോരാളിയാണ്; ഓവലിൽ ജയം പിടിച്ചുപറിച്ച് ഇന്ത്യ

IND vs ENG: "ജോലിഭാരം അല്ല"; ബുംറയുടെ അഭാവത്തിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ബിസിസിഐ ഉദ്യോഗസ്ഥൻ

മുസ്ലിം ലീഗ് മയക്കുമരുന്ന് കച്ചവടക്കാരുടേയും സാമ്പത്തിക തട്ടിപ്പുകാരുടേയും പാര്‍ട്ടി; പികെ ഫിറോസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കെടി ജലീല്‍

'ട്രെയിനിംഗ് നല്‍കണമെന്ന് പറഞ്ഞതാകും ആളുകള്‍ക്ക് ഇഷ്ടപ്പെടാതെ പോയത്, അറിവുകേട് കൊണ്ടാണ് പറയുന്നത്'; ആരെയും അധിക്ഷേപിച്ചിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

അന്ന് ഞാൻ ചെയ്ത സിനിമ ഇങ്ങനെയായിരുന്നില്ല, ആത്മാവിനെ തന്നെ ഇല്ലാതാക്കി, രാഞ്ഛനാ' ക്ലൈമാക്സ് മാറ്റിയതിനെതിരെ നടൻ ധനുഷ്

IND vs ENG: : 'ഹാഫ് ഫിറ്റ്നസുള്ള കളിക്കാരനുമായി ഇറങ്ങുന്നത് കുറ്റകരമാണ്'; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ നവ്‌ജോത് സിംഗ് സിദ്ധു

'തന്തൂരി ചിക്കൻ, ലേറ്റസ്റ്റ് സ്‌മാർട്ട് ഫോൺ...ഇനി ഒരു എസി കൂടി കൊടി സുനിക്ക് വെച്ചുകൊടുക്കൂ'; വിഡി സതീശൻ

ഒടുവിൽ അതും..., ‘മെസി കേരളത്തിലേക്കില്ല ‘; സ്ഥിരീകരിച്ച് കായികമന്ത്രി