'ആനന്ദകല്ല്യാണം' റിലീസിന് ഒരുങ്ങി; തരംഗമായി ട്രെയ്‌ലര്‍

അഷ്‌ക്കര്‍ സൗദാന്‍ കേന്ദ്രകഥാപാത്രമാകുന്ന ‘ആനന്ദകല്ല്യാണം’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു. രസകരമായി തുടക്കവും സീരിയസ് മോഡിലേക്കുള്ള മാറ്റവുമാണ് ട്രെയ്‌ലറിന്റെ പ്രത്യേകത. ഫാമിലി എന്‍ര്‍ടെയ്നറായ ആനന്ദകല്ല്യാണം പ്രണയത്തിനും സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണ്. ആക്ഷനും കോമഡിയുമുള്ള ആനന്ദകല്ല്യാണം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്നതാണ്.

സന മൊയ്തൂട്ടി, എം ജി ശ്രീകുമാര്‍, നജീബ് അര്‍ഷാദ്, ശ്രീകാന്ത് കൃഷ്ണ എന്നിവരും ആനന്ദകല്ല്യാണത്തില്‍ പാടുന്നുണ്ട്. സീബ്ര മീഡിയയുടെ ബാനറില്‍ മൂജീബ് റഹമാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധായകന്‍ പി.സി സുധീര്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. അഷ്‌കര്‍ സൗദാന്‍, പുതുമുഖ നടി അര്‍ച്ചന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍.

ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ശിവജി ഗുരുവായൂര്‍, നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. നിര്‍മ്മാണം-മുജീബ് റഹ്‌മാന്‍, ഛായാഗ്രഹണം- ഉണ്ണി കെ മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ലെനിന്‍ അനിരുദ്ധന്‍, എഡിറ്റിംഗ്- അമൃത്.

ആക്ഷന്‍ ഡയറക്ടര്‍- ബ്രൂസ്ലി രാജേഷ്, അസോ. ഡയറക്ടേഴ്സ്- അനീഷ് തങ്കച്ചന്‍, നിഖില്‍ മാധവ്, പ്രൊജക്റ്റ് ഡിസൈനര്‍- ശ്രീലേഖ കെ.എസ്, പ്രൊഡക്ഷന്‍ മാനേജേഴ്സ്- അബീബ് നീലഗിരി, മുസ്തഫ അയ്ലക്കാട്, ജയ്സണ്‍ ഗുരുവായൂര്‍ പബ്ലിസിറ്റി ഡിസൈന്‍സ്- മനോജ് ഡിസൈന്‍. പി.ആര്‍.ഒ- പി.ആര്‍ സുമേരന്‍.

Latest Stories

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം: ആക്രമിക്കാനെത്തിയത് ഭീകരൻമാരെപ്പോലെ, തടയുക മാത്രമാണ് ചെയ്തത്; തന്റെ പേര് പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് ഇ. പി. ജയരാജൻ

'എല്ലാം സഹിച്ച്, നീതിക്കായി അടുത്ത നിയമവഴി തേടി മുന്നോട്ട് പോകുമ്പോൾ അതിനെയും അവർ പരിഹസിക്കുന്നു, നീതിയുടെ കിരണം കാത്ത് ഇനിയും എത്ര നാൾ?'; അൻസിബ ഹസൻ

അതിഥികളല്ല, കേരളത്തിന്റെ നട്ടെല്ല്: അന്യസംസ്ഥാന തൊഴിലാളികളുടെ പലായനവും കേരളം നേരിടുന്ന നിശബ്ദ തൊഴിൽ പ്രതിസന്ധിയും

'പകർച്ചവ്യാധികൾ കൂടുന്നത് ആരുടെയും തെറ്റല്ല, പരിശോധന വിപുലമാക്കിയിട്ടുണ്ട്'; ഹൈ പവർ കമ്മിറ്റികൾ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി

'പിക് ലൈൻ ഇട്ടു, കീമോ ഉടൻ സ്റ്റാർട്ട് ചെയ്യും'; എല്ലാവരും പ്രാർത്ഥിക്കണമെന്ന് രേണു സുധി

'അടുക്കളയിൽ നിന്നും വിപ്ലവം തുടങ്ങിയല്ലോ മുത്തപ്പാ...ഇതാണോ മാർക്സ് പറഞ്ഞ മിച്ചമൂല്ല്യ സിദ്ധാന്തം'; പരിഹസിച്ച് ജോയ് മാത്യു

'സ്ഥാനാര്‍ത്ഥിത്വത്തില്‍ സ്വയം ഔചിത്യം പാലിക്കണമായിരുന്നു, പാര്‍ട്ടിയെ കടന്നാക്രമിക്കുന്നത് ഒഴിവാക്കാന്‍ നടപടി വേണമായിരുന്നു' എം വി ഗോവിന്ദന് പരോക്ഷവിമര്‍ശനവുമായി എം എ ബേബി

പ്രണയം നിരസിച്ച 16കാരിയെ കുത്തിപരിക്കേൽപ്പിച്ചു; കഴുത്തിന് പരിക്കേറ്റ പെൺകുട്ടി ചികിത്സയില്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ രണ്ട് ജില്ലകളിലും യെല്ലോ അലര്‍ട്ട്

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരെ അന്വേഷണം, കേസ് എഴുതി തള്ളാനാവില്ലെന്ന് കോടതി