ഇത് കിലിയന്‍ മര്‍ഫിയാണോ? എമി ജാക്‌സന്റെ ലുക്ക് കണ്ട് അമ്പരന്ന് ആരാധകര്‍, ചര്‍ച്ചയാകുന്നു

ഒരു കാലത്ത് ബോളിവുഡിലും തെന്നിന്ത്യയിലും നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു എമി ജാക്‌സന്‍. എന്നാല്‍ സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം ഇപ്പോള്‍ മോഡലിംഗിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. എമിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

നടിയെ തിരിച്ചറിയാനാവുന്നില്ല എന്നാണ് ആരാധകരുടെ കമന്റുകള്‍. ഓപ്പന്‍ഹൈമര്‍ താരം കിലിയന്‍ മര്‍ഫിയെ പോലെയുണ്ട് എന്നാണ് ചിലര്‍ പറയുന്നത്. കിലിയന്‍ മര്‍ഫിയുടെയും എമിയുടെയും ചിത്രങ്ങള്‍ താരതമ്യം ചെയ്ത് ഒട്ടേറെ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്.

താരത്തിന്റെ പഴയ ചിത്രങ്ങളും പുതിയ ചിത്രങ്ങളും വച്ചുകൊണ്ടുള്ള പോസ്റ്റുകളും ഇപ്പോള്‍ വൈറലാകുന്നുണ്ട്. 2018ല്‍ പുറത്തിറങ്ങിയ ‘2.0’ ആണ് എമിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 2019ല്‍ എമിക്ക് കുഞ്ഞ് പിറന്നിരുന്നു. ഇതോടെയാണ് താരം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തത്.

2015 മുതല്‍ പ്രണയത്തിലായിരുന്ന എമിയും പങ്കാളി ജോര്‍ജ്ജ് പനയോറ്റും 2019ല്‍ ആദ്യമായിരുന്നു വിവാഹനിശ്ചയം നടത്തിയത്. മദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെയാണ് എമി ജാക്സന്റെ തെന്നിന്ത്യന്‍ അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടി ബോളിവുഡില്‍ സജീവമാവുകയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ