എമി ജാക്‌സണ് ആണ്‍കുഞ്ഞ്; തുറന്നു പറഞ്ഞ് താരം, വീഡിയോ

ബ്രിട്ടീഷ് മോഡലും നടിയുമായ എമി ജാക്‌സണ് ആണ്‍കുഞ്ഞ്. ട്വിറ്ററില്‍ താരം പങ്കുവെച്ച വീഡിയോയിലാണ് “അതൊരു ആണ്‍കുഞ്ഞാണ്” എന്ന് ആഹ്ലാദത്തോടെ എമി വിളിച്ച് പറയുന്നത്. മാര്‍ച്ച് 31-ന് ഗര്‍ഭിണിയാണെന്ന വിവരം വെളിപ്പെടുത്തിയ താരം സെപ്റ്റംബര്‍ ആദ്യവാരം തന്നെ അമ്മയാകുമെന്ന സന്തോഷവും പങ്കുവെച്ചിരുന്നു.

തുടര്‍ന്നാണ് എമി, ഒരു പാര്‍ട്ടിക്കിടെ ആണ്‍കുഞ്ഞാണെന്ന സന്തോഷം പങ്കിടുന്ന വീഡിയോയുമായെത്തിയത്. 2015 മുതല്‍ എബിലിറ്റി ഗ്രൂപ്പ് സ്ഥാപകനായ ജോര്‍ജ് പനയോട്ടുമായി എമി പ്രണയത്തിലായിരുന്നു. 2019-ലാണ് വിവാഹനിശ്ചയം കഴിഞ്ഞത്. ഗര്‍ഭകാലം ആഘോഷിക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

ഗോള്‍ഫ് കളിക്കുന്ന വീഡിയോയും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രങ്ങള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ